‘മിസ് കേരള’യെ സ്വന്തമാക്കാൻ കടമ്പകളേറെ
Kerala Kerala Mex Kerala mx Top News
1 min read
97

‘മിസ് കേരള’യെ സ്വന്തമാക്കാൻ കടമ്പകളേറെ

April 8, 2025
0

കോഴിക്കോട്: ‘മിസ് കേരള’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത് ഒരു മത്സ്യമാണെന്നു പറഞ്ഞാൽ കുറച്ചു പേർക്കെങ്കിലും അറിയാമായിരിക്കും. ‘മിസ് കേരള’ എന്ന വിളിപ്പേര് നാടന്‍ ചെങ്കണ്ണിയാന് വന്നിട്ട് രണ്ട് വ്യാഴവട്ടമെങ്കിലും ആയിട്ടുണ്ടാകും. നാട്ടിലെ ഈ കുഞ്ഞൻ മീൻ കടൽ കടന്നു പോകാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി. എന്നാൽ, ഇനി ഈ കുഞ്ഞനെ വെറുതെ അങ്ങ് കൊണ്ടുപോകാൻ പറ്റില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ വാണിജ്യാടിസ്ഥാനത്തില്‍ ഈ കുഞ്ഞന്‍ മത്സ്യത്തിനെ കൊണ്ടുപോകുന്നതിന് ഇനി നിയമപരമായ വിലക്കുണ്ട്.

Continue Reading
ഫോറസ്റ്റ് റേഞ്ച് ഓഫീസറെ പിടികൂടി വിജിലൻസ്
Kerala Kerala Mex Kerala mx Top News
1 min read
90

ഫോറസ്റ്റ് റേഞ്ച് ഓഫീസറെ പിടികൂടി വിജിലൻസ്

April 8, 2025
0

തിരുവനന്തപുരം: പ്രതികളെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൽ. സുധീഷ്‌കുമാറിനെയാണ് കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റു ചെയ്തത്. 2023-ൽ സുധീഷ്‌കുമാർ പരുത്തിപ്പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരിക്കുമ്പോൾ രജിസ്റ്റർചെയ്ത കേസിലാണ് അറസ്റ്റ്. സുധീഷ്‌കുമാറിനെതിരേ അനധികൃത സ്വത്തുസമ്പാദന കേസിലും വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഇയാള്‍ പരുത്തിപ്പാറ റേഞ്ച് ഓഫീസര്‍ ആയിരുന്ന സമയത്ത് നടന്ന കേസിലെ പ്രതികളെയാണ് പണം

Continue Reading
അസ്മയുടെ മുൻ പ്രസവങ്ങളും വീട്ടിൽ; അന്വേഷണം കൂടുതൽപേരിലേക്ക്
Kerala Kerala Mex Kerala mx Top News
1 min read
99

അസ്മയുടെ മുൻ പ്രസവങ്ങളും വീട്ടിൽ; അന്വേഷണം കൂടുതൽപേരിലേക്ക്

April 8, 2025
0

മലപ്പുറം: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നരഹത്യ കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണം കൂടുതൽപേരിലേക്ക് വ്യാപിപ്പിക്കുകയാണ് പൊലീസ്. സിറാജുദ്ദീനെ സഹായിച്ചവരെ കുറിച്ചും അന്വേഷിക്കുമെന്ന് മലപ്പുറം എസ്പി ആർ.വിശ്വനാഥ്‌ പറഞ്ഞു. മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ നടന്നത്, മൂന്ന് പ്രസവങ്ങൾ വീട്ടിലുമായിരുന്നു. കുറച്ച് കാലം

Continue Reading
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഈ മാസം പതിനൊന്നിന്
Kerala Kerala Mex Kerala mx Top News
0 min read
92

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഈ മാസം പതിനൊന്നിന്

April 8, 2025
0

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ദിനമായ ഏപ്രിൽ 11ന് തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നു പോകുന്നതിന് വേണ്ടിയാണ് അന്താരാഷ്ട വിമാനത്താവളത്തിലെ റൺവേ നാലുമണിക്കൂറിലേറെ അടച്ചിടുന്നത്. ഏപ്രിൽ 11ന് വൈകിട്ട് 4.45 മുതൽ രാത്രി 9 വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയർലൈനുകളിൽനിന്നു ലഭ്യമാണെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.

Continue Reading
തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്
Kerala Kerala Mex Kerala mx Top News
1 min read
106

തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്

April 8, 2025
0

കൊച്ചി: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. 15 ദിവസത്തേക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിഷാമിന് പരോള്‍ അനുവദിച്ചത്. നിഷാമിന്റെ ഭാര്യ നല്‍കിയ അപേക്ഷയിലാണ് കോടതി പരോള്‍ നല്‍കിയത്. മാതാവിന്റെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിഷാമിന് 30 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാണ് ഭാര്യ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അപേക്ഷ ആദ്യം പരിഗണിച്ച ഹൈക്കോടതി

Continue Reading
ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ മകന് പൊള്ളലേറ്റു
Kerala Kerala Mex Kerala mx National Top News
1 min read
104

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ മകന് പൊള്ളലേറ്റു

April 8, 2025
0

ഹൈദരാബാദ്: ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ മകൻ മാർക് ശങ്കറിന് പൊള്ളലേറ്റു. സിംഗപ്പൂരിലെ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ ആണ് പരിക്കേറ്റത്. കുട്ടിയുടെ കാലിനും കൈക്കും പൊള്ളലേറ്റതായിട്ടാണ് തെലുഗു മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. മകൻ അമ്മക്കൊപ്പം സിംഗപ്പൂരിൽ ആണ് താമസം. തീ പിടുത്തത്തിൽ പുക ശ്വസിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ കുട്ടി നേരിടുന്നതായും വിവരമുണ്ട്. നിലവില്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് മാര്‍ക് ശങ്കര്‍. രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പവൻ കല്യാൺ ഉടൻ

Continue Reading
കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ അന്തരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
92

കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ അന്തരിച്ചു

April 8, 2025
0

മലപ്പുറം: കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം സ്വവസതിയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 75 വയസായിരുന്നു. കൃഷ്ണപ്രിയയെയും അച്ഛനെയും ആരും അത്ര പെട്ടെന്നൊന്നും മറക്കില്ല. കേരളത്തിന് മറക്കാൻ കഴിയാത്ത സംഭവമായിരുന്നു കൃഷ്ണപ്രിയ കൊലക്കേസ്. തന്റെ പൊന്നുമോളുടെ മരണശേഷം കണ്ണീരില്ലാതെ അച്ഛൻ ഉറങ്ങിയിട്ടില്ല. മരിക്കുന്നത് വരെ തന്റെ ഓമന മകളായ കൃഷ്ടപ്രിയയെ കുറിച്ചാണ് സംസാരമെന്നും അയൽവാസികൾ പറയുന്നു. 2001 ഫെബ്രവരി ഒൻപതിന് ഏഴാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണപ്രിയ

Continue Reading
പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് ആരോപണം; രാത്രി പട്രോളിംഗിനിടെ നാട്ടുകാർ പോലീസുകാരെ തടഞ്ഞു വച്ചു
Kerala Kerala Mex Kerala mx Top News
1 min read
100

പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് ആരോപണം; രാത്രി പട്രോളിംഗിനിടെ നാട്ടുകാർ പോലീസുകാരെ തടഞ്ഞു വച്ചു

April 8, 2025
0

കൊല്ലം: രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞുവച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം. കൺട്രോൾ റൂം വാഹനത്തിൽ ഇരുന്ന് എസ്ഐ ഉൾപ്പടെയുള്ളവർ മദ്യപിച്ചെന്നായിരുന്നു ആരോപണം. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പോലീസുകാർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയില്ല. തടഞ്ഞ നാട്ടുകാരെ തട്ടിനീക്കിയാണ് പോലീസുകാർ വാഹനവുമായി സ്ഥലത്ത് നിന്ന് പോയത്. എന്നാൽ മദ്യലഹരിയിൽ എത്തിയ സംഘം ഡ്യൂട്ടി തടസപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമെന്നാണ് വാഹനത്തിലുണ്ടായിരുന്ന എസ് ഐ സുമേഷിൻ്റെ വിശദീകരണം. സംഘം ചേർന്ന്

Continue Reading
സഹോദരി ദാനം ചെയ്ത ഗർഭപാത്രം മാറ്റിവച്ച 37 വയസ്സുകാരിക്ക് പെണ്‍കുഞ്ഞ് പിറന്നു
Kerala Kerala Mex Kerala mx Top News World
1 min read
173

സഹോദരി ദാനം ചെയ്ത ഗർഭപാത്രം മാറ്റിവച്ച 37 വയസ്സുകാരിക്ക് പെണ്‍കുഞ്ഞ് പിറന്നു

April 8, 2025
0

അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. നിർഭാഗ്യവശാൽ എന്തെങ്കിലുമൊക്കെ കുഴപ്പങ്ങൾ കൊണ്ട് അമ്മയാകാൻ സാധിക്കാത്തവർ ഉണ്ട്. അങ്ങനെ ജന്മനാ ഗര്‍ഭപാത്രമില്ലാതെയോ തകരാരുകളോടെയോ ജനിക്കുന്ന സ്ത്രീകൾക്ക് ഇനി ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളിലൂടെ പ്രസവം സാധ്യമാകുമെന്ന ആശ്വാസകരമായ ഒരു വാര്‍ത്തയാണ് യുകെയില്‍ നിന്നും എത്തുന്നത്. അങ്ങനെ ജനിച്ച ആദ്യത്തെ കുഞ്ഞിനെ യുകെ വരവേറ്റ് കഴിഞ്ഞു. അത്തരത്തിൽ ഇംഗ്ലണ്ടിലെ ആദ്യത്തെ അമ്മ ഗ്രേസും ആദ്യത്തെ കുഞ്ഞ് ആമിയുമാണ്. ജന്മനാ മേയർ

Continue Reading
മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തി
Kerala Kerala Mex Kerala mx National Top News
0 min read
99

മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തി

April 8, 2025
0

ന്യൂഡൽഹി: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ത്യയിലെത്തി. ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ ശൈഖ് ഹംദാനെ കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി ഔദ്യോ​ഗിക ബഹുമതികളോടെ സ്വീകരിച്ചു. ദുബൈ കിരീടാവകാശി എന്ന നിലയിൽ ശൈഖ് ഹംദാന്റെ ആദ്യ ഔദ്യോ​ഗിക ഇന്ത്യ സന്ദർശനമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ദ്വിദിന സന്ദർശനത്തിനായി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യ മന്ത്രി

Continue Reading