സപ്ലൈകോയിൽ അഞ്ച് ഇനങ്ങൾക്ക് വിലകുറച്ചു; വിതരണം നാളെ മുതൽ
Kerala Kerala Mex Kerala mx Top News
1 min read
94

സപ്ലൈകോയിൽ അഞ്ച് ഇനങ്ങൾക്ക് വിലകുറച്ചു; വിതരണം നാളെ മുതൽ

April 10, 2025
0

തുവരപ്പരിപ്പ് ,മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ 5 സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ. കുറച്ച വില നാളെ മുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ പ്രാബല്യത്തിൽ വരും. ഈ ഇനങ്ങൾക്ക് നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് കുറയുക. വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ

Continue Reading
കങ്കണയുടെ ആരോപണത്തിന് മറുപടിയുമായി ഹിമാചല്‍ വൈദ്യുതി ബോര്‍ഡ്
Kerala Kerala Mex Kerala mx National Top News
1 min read
135

കങ്കണയുടെ ആരോപണത്തിന് മറുപടിയുമായി ഹിമാചല്‍ വൈദ്യുതി ബോര്‍ഡ്

April 10, 2025
0

ഷിംല: നടിയും എംപിയുമായ കങ്കണ റണൗട്ടിന്റെ ഇപ്പോള്‍ താമസമില്ലാത്ത മണാലിയിലെ വീടിന് ഒരുലക്ഷം രൂപ വൈദ്യുതി ബിൽ വന്നെന്ന ആരോപണത്തിന് മറുപടിയുമായി ഹിമാചല്‍ പ്രദേശ് വൈദ്യുതി ബോര്‍ഡ്. പല കാലത്തായി കുടിശ്ശികയാക്കിയതും രണ്ടുമാസത്തെ ഉപയോഗത്തിന്റേതും ഉള്‍പ്പെടുന്നതാണ് ബില്‍ തുകയെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം. ഒരുലക്ഷമല്ല, 90,384 രൂപയാണ് ബില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ ജനുവരി 16-ന് ശേഷം കങ്കണ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്ന് ഹിമാചല്‍ പ്രദേശ് വൈദ്യുതി ബോര്‍ഡ് മാനേജിങ്

Continue Reading
ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്ലാസ്റ്റിക് ചാക്കിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ്
Kerala Kerala Mex Kerala mx Top News
0 min read
91

ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്ലാസ്റ്റിക് ചാക്കിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ്

April 10, 2025
0

പാലക്കാട്: കഞ്ചാവ് പ്ലാസ്റ്റിക് ചാക്കിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് താണാവിൽ വച്ച് 11.800 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത്കുമാറിന്റെ നിർദ്ദേശ പ്രകാരം ഓപ്പറേഷൻ “ഡി ഹണ്ടിന്റെ” ഭാഗമായി മയക്കുമരുന്നിനെതിരെ ഹേമാംബിക പൊലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് പരിശോധന നടക്കുന്നതറിഞ്ഞ് ഉപേക്ഷിച്ചതാകാനാണ് സാധ്യത. കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Continue Reading
കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് അയൽവാസിയുടെ കുത്തേറ്റു
Kerala Kerala Mex Kerala mx Top News
0 min read
119

കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് അയൽവാസിയുടെ കുത്തേറ്റു

April 10, 2025
0

കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അയൽവാസി കുത്തിപരിക്കേൽപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ കരുനാഗപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ഷാഫി മുരുകാലയത്തിനാണ് കുത്തേറ്റത്. അയൽവാസി അൻസാറാണ് കുത്തിയത്. ഷാഫിയെ കുത്തിയ ശേഷം അൻസാർ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Continue Reading
തഹാവൂർ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ; ചിത്രം പുറത്തുവിട്ടു
Kerala Kerala Mex Kerala mx Top News
1 min read
97

തഹാവൂർ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ; ചിത്രം പുറത്തുവിട്ടു

April 10, 2025
0

മുംബൈ: മുബൈ ഭീകരാക്രമണ കേസ് സൂത്രധാരൻ തഹാവൂർ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ. വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാണയുടെ ചിത്രം എൻഐഎ പുറത്തുവിട്ടു. ഡൽഹി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. എന്‍എസ്ജ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി. ഓണ്‍ലൈനായിട്ടാണ് റാണയെ കോടതിയില്‍ ഹാജരാക്കുക. എന്‍ഐഎ അഭിഭാഷകര്‍ പാട്യാല ഹൌസ് കോടതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്‍ഐഎ ഓഫീസിന്

Continue Reading
കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകന്‍ കിണറ്റിൽ വീണു മരിച്ച കേസിൽ അച്ഛന് പത്തുവർഷം കഠിന തടവും പിഴയും
Kerala Kerala Mex Kerala mx Top News
1 min read
88

കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകന്‍ കിണറ്റിൽ വീണു മരിച്ച കേസിൽ അച്ഛന് പത്തുവർഷം കഠിന തടവും പിഴയും

April 10, 2025
0

തിരുവനന്തപുരം: മദ്യ ലഹരിയിൽ അച്ഛന്‍ കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകന്‍ കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ അച്ഛന് പത്തുവർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കല്ലിയൂർ സ്വദേശി 63 കാരനായ ബേബിയെ ആണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പത്തു വർഷം കഠിന തടവിനൊപ്പം 50,000 രൂപ പിഴ ഒടുക്കുന്നതിനും കോടതി ഉത്തരവിട്ടു. ബേബിയുടെ മകന്‍ സന്തോഷ്‌ (30) ആണ് കൊല്ലപ്പെട്ടത്. 2014 മാർച്ച്‌ മാസം

Continue Reading
ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ തൂങ്ങി മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
87

ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ തൂങ്ങി മരിച്ചു

April 10, 2025
0

അരൂർ: ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ തൂങ്ങി മരിച്ചു. എഴുപുന്ന സ്വദേശി സുദീപ് (38) ആണ് മരിച്ചത്. സുദീപിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റിലായത്. സുദീപിന്‍റെ മർദനം സഹിക്കാതെ വന്നപ്പോൾ ഭാര്യ നസിയ അരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടന്നതിനിടെയാണ് ആത്മഹത്യ. കോടതി നിര്‍ദേശം അനുസരിച്ച് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് വാറണ്ട് പുറപ്പെട്ടുവിക്കുകയും അതനുസരിച്ച് ഇയാളെ പോലീസ് പിടികൂടി ചേർത്തല കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. കോടതി റിമാന്‍റ് ചെയ്ത

Continue Reading
വിഴിഞ്ഞം തുറമുഖം പ്രാദേശിക തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയെന്ന് മന്ത്രി വി എൻ വാസവൻ
Career Kerala Kerala Mex Kerala mx Top News
1 min read
146

വിഴിഞ്ഞം തുറമുഖം പ്രാദേശിക തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയെന്ന് മന്ത്രി വി എൻ വാസവൻ

April 10, 2025
0

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുമ്പോൾ പ്രാദേശിക തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം കൃത്യമായി നടപ്പിലാക്കിയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു. നിയമനം ലഭിച്ച കേരളത്തിലെ 534 പേരിൽ 453 പേർ (59 ശതമാനം) തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരും ഇതിൽ വിഴിഞ്ഞം നിവാസികളായ 286 പേർക്ക്

Continue Reading
കോട്ടുക്കൽ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചു വിട്ടു
Kerala Kerala Mex Kerala mx Top News
1 min read
106

കോട്ടുക്കൽ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചു വിട്ടു

April 10, 2025
0

കൊല്ലം: കൊല്ലം കോട്ടുക്കൽ ദേവി ക്ഷേത്രത്തിലെ ആർഎസ്എസ് ഗണഗീത വിവാദത്തിൽ നടപടി. സംഭവത്തിൽ ഉപദേശക സമിതിയെ പിരിച്ചുവിട്ടു. ഉത്സവാഘോഷത്തിലെ ഗാനമേളയിൽ ഗണഗീതം പാടിയതിൽ ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നടപടി. ക്ഷേത്ര പരിസരത്ത് ആർഎസ്എസിൻ്റെ കൊടിയും തോരണങ്ങളും കെട്ടിയെന്ന പരാതിയിൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്തുന്നതിനിടെയാണ് ഗാനമേളയിൽ ഗണഗീതം പാടിയത്. ഇത് ബോധപൂർവ്വം ചെയ്തതെന്നാണ് ദേവസ്വം ബോർഡിൻ്റ വിലയിരുത്തൽ. ക്ഷേത്രപരിസരം

Continue Reading
പുനലൂരിൽ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx Top News
0 min read
96

പുനലൂരിൽ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

April 10, 2025
0

കൊല്ലം: പുനലൂരിൽ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 33കാരന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഇതു കൂടാതെ പത്ത് വർഷം കഠിന തടവും 90,000 രൂപ പിഴയും നൽകണം. ജീവപര്യന്തം തടവ് ജീവിതാവസാനം വരെ ആയിരിക്കുമെന്നും വിധിയിൽ പറയുന്നു. പാങ്ങോട് വലിയവയൽ മൂന്നുമുക്ക് പ്രശോഭ മന്ദിരത്തിൽ 33 കാരനായ എസ്. കണ്ണനെയാണ് കോടതി ശിക്ഷിച്ചത്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജ് ടി.ഡി. ബൈജു

Continue Reading