പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം
Kerala Kerala Mex Kerala mx National Top News
1 min read
126

പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം

April 12, 2025
0

ചണ്ഡീഗഢ്: പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം. ഹരിയാനയിലെ സോനിപത്തിലെ ഒ.പി. ജിൻഡാൽ സർവകലാശാലയിലാണ് സംഭവം. കരച്ചിൽ കേട്ട് പെട്ടിതുറന്നപ്പോൾ ഉള്ളില്‍ നിന്നിറങ്ങി വരുന്ന പെൺകുട്ടിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത്. സ്യൂട്ട്കെയ്സ് ഉരുട്ടിക്കൊണ്ടുവരവെ ബമ്പിൽ തട്ടിയപ്പോൾ പെൺകുട്ടി കരഞ്ഞതോടെയാണ്‌ പദ്ധതി പാളിയതെന്നാണ് വിവരം. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരാണ് വിദ്യാർഥിയെ പിടികൂടിയത്. ഇതേ കോളേജിലെ വിദ്യാർഥിനിയാണോ സ്യൂട്ട്കെയ്സിൽ ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി

Continue Reading
പ്യൂമയുടെ കോടികളുടെ ഓഫർ വേണ്ടെന്നു വെച്ച് കോലി, ലക്ഷ്യം ഇതാണ്
Kerala Kerala Mex Kerala mx Sports Top News
1 min read
194

പ്യൂമയുടെ കോടികളുടെ ഓഫർ വേണ്ടെന്നു വെച്ച് കോലി, ലക്ഷ്യം ഇതാണ്

April 12, 2025
0

മുംബൈ: വർഷങ്ങളായി പ്യൂമയുടെ ബ്രാൻഡ് അംബാസഡറാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡായ പ്യൂമയുടെ വളർച്ചയിൽ കോലി എത്തിയതോടെ വമ്പൻ നേട്ടങ്ങളാണുണ്ടായത്. എന്നാൽ, പ്യൂമയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരിക്കുകയാണ് കോലി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. 2017-ല്‍ ആരംഭിച്ച എട്ടു വര്‍ഷത്തെ കരാറിനാണ് ഇപ്പോള്‍ പൂർത്തിയായത്. പ്യൂമയുമായുള്ള കരാര്‍ കോലി പുതുക്കിയില്ല എന്നാണ് പുറത്തുവരുന്ന വിവരം. കരാര്‍ പുതുക്കുന്നതിനായി പ്യൂമ നല്‍കിയ 300 കോടി

Continue Reading
ഗുരുവായൂർ ക്ഷേത്രത്തിലെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരെ കേസ്
Kerala Kerala Mex Kerala mx Top News
1 min read
105

ഗുരുവായൂർ ക്ഷേത്രത്തിലെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരെ കേസ്

April 12, 2025
0

തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ കേസ്. ടെമ്പിൾ പോലീസ് ആണ് കേസെടുത്തത്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേ നടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കൃഷ്ണഭക്ത എന്ന നിലയില്‍ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയ യുവതിയാണ് ജസ്ന. ജന്മദിനത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച്

Continue Reading
യുപിഐക്ക് പിന്നാലെ വാട്‌സാപ്പും തകരാറിലായി
Kerala Kerala Mex Kerala mx Tech Top News
1 min read
134

യുപിഐക്ക് പിന്നാലെ വാട്‌സാപ്പും തകരാറിലായി

April 12, 2025
0

മെറ്റയുടെ സാമൂഹിക മാധ്യമമായ വാട്‌സാപ്പിന് സാങ്കേതിക തകരാര്‍. ആഗോളതലത്തില്‍ തകരാര്‍ നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെസേജുകള്‍ അയകാന്‍ സാധിക്കുന്നില്ലെന്ന് 81 ശതമാനത്തോളം ഉപഭോക്താക്കള്‍ പരാതി ഉയര്‍ത്തി. ഔട്ടേജ് ട്രാക്കിങ് ഡൗണ്‍ ഡിറ്റക്ടര്‍ പ്രകാരം ഇന്ത്യയില്‍ രാത്രി 8.10 മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലും സമാന പ്രശ്‌നം നേരിട്ടിരുന്നു. വാട്‌സാപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ അന്നും ബുദ്ധിമുട്ട് നേരിട്ടിരുന്നു. 9000 ത്തിലധികം പരാതികള്‍ അന്ന് ഉയര്‍ന്നിരുന്നു.

Continue Reading
ഡോക്ടർ മഞ്ജു പിള്ളയെ  ഫോമാ വെസ്റ്റേൺ റീജിയൻ എൻഡോഴ്സ് ചെയ്തു
Kerala Kerala Mex Kerala mx Top News World
0 min read
136

ഡോക്ടർ മഞ്ജു പിള്ളയെ ഫോമാ വെസ്റ്റേൺ റീജിയൻ എൻഡോഴ്സ് ചെയ്തു

April 12, 2025
0

കാലിഫോർണിയ : ഡോക്ടർ മഞ്ജു പിള്ളയെ ഫോമാ ജോയിൻ്റ് സെക്രട്ടറിയായി വെസ്റ്റേൺ റീജിയൻ ഐക്യകണ്ഠേന എൻഡോഴ്സ് ചെയ്തു. മഞ്ജു പിള്ളയെ പോലെ പ്രൊഫഷനുകളായ വനിതകൾ ഫോമായുടെ മുൻനിരയിലേക്ക് എത്തപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ഫോമാ വെസ്റ്റേൺ റീജിയൻ കമ്മറ്റി അംഗങ്ങൾ ഒറ്റക്കെട്ടായി ഈ തീരുമാനത്തെ അംഗീകരിച്ചു . ഫോമാ എക്സിക്യൂട്ടീവിലേക്ക് ഈ റീജിയനിൽ നിന്നും ഇപ്രാവശ്യം നിൽക്കുന്ന ഏക സ്ഥാനാർഥി എന്ന നിലയ്ക്ക് ഈ പദവിയിലേക്ക് ഒരു മത്സരം വരുമെങ്കിൽ,

Continue Reading
അ​ട്ട​പ്പാ​ടി​യി​ൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം; കു​ഞ്ഞി​നെ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
1 min read
90

അ​ട്ട​പ്പാ​ടി​യി​ൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം; കു​ഞ്ഞി​നെ കണ്ടെത്തി

April 12, 2025
0

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് കാണാതായ നാല് മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തി. മേ​ലേ​മു​ള്ളി സ്വ​ദേ​ശി സം​ഗീ​ത​യു​ടെ പെ​ൺ​കു​ഞ്ഞി​നെ​യാ​ണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് കുഞ്ഞിനെ കൊണ്ടുപോയത്. ഇവര്‍ കുഞ്ഞിനെ തിരിച്ചു കൊണ്ടു വന്നതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ഞ്ഞു​മാ​യി സം​ഗീ​ത ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യ​ത്. ഇ​വ​ർ​ക്ക് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ബെ​ഡ്ഡി​ൽ അ​ഡ്മി​റ്റാ​യി​രു​ന്ന 12കാരന്റെ ബ​ന്ധു​വെ​ന്ന വ്യാ​ജേ​ന​യാ​ണ് യു​വ​തി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

Continue Reading
100 വർഷത്തോളം പഴക്കമുള്ള രക്തചന്ദന മരത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം; റെയിൽവേയോട് ഹൈക്കോടതി
Kerala Kerala Mex Kerala mx National Top News
1 min read
140

100 വർഷത്തോളം പഴക്കമുള്ള രക്തചന്ദന മരത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം; റെയിൽവേയോട് ഹൈക്കോടതി

April 12, 2025
0

മുംബൈ: പത്തു വർഷത്തെ പോരാട്ടത്തിനൊടുവിൽ കർഷകന് നീതി. റെയിൽവേ ഏറ്റെടുത്ത ഭൂമിയിലെ 100 വർഷത്തോളം പഴക്കമുള്ള രക്തചന്ദന മരത്തിന് നഷ്ടപരിഹാരം നിഷേധിക്കപ്പെട്ട കർഷകന് ഹൈക്കോടതിയുടെ ഇടപെടലിൽ ലഭിച്ചത് ഒരുകോടി രൂപ. യവത്മാലിലെ 94 വയസ്സുള്ള കർഷകൻ കേശവ്ഷിന്ദേയും മക്കളും ചേർന്ന് നടത്തിയ നിയമപോരാട്ടമാണ് വിജയം കണ്ടത്. വാർധ-യവത്മാൽ-പുസാദ്-നന്ദേഡ് റെയിൽവേ ലൈനിനായി ഷിന്ദേയുടെ ഭൂമി റെയിൽവേ ഏറ്റെടുത്തിരുന്നു. ഭൂമിക്ക് നഷ്ടപരിഹാരവും നൽകി. എന്നാൽ, ഭൂമിയുടെ സർവേ നടത്താൻ എത്തിയവരാണ് രക്തചന്ദനമരം തിരിച്ചറിഞ്ഞത്.

Continue Reading
തൊടുപുഴ ജില്ല ആശുപത്രിയിൽ ഗുരുതര ചികിത്സ പിഴവ്
Kerala Kerala Mex Kerala mx Top News
1 min read
91

തൊടുപുഴ ജില്ല ആശുപത്രിയിൽ ഗുരുതര ചികിത്സ പിഴവ്

April 12, 2025
0

ഇടുക്കി: തൊടുപുഴ ജില്ല ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. ലോഹഭാ​ഗം എടുത്തുമാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സ തേടിയ ഇടവെട്ടി സ്വദേശി മുഹമ്മദ് ഹാജ എന്ന യുവാവിന്റെ കാലിലെ മുറിവാണ് ലോഹഭാ​ഗം എടുത്തുമാറ്റാതെ ആശുപത്രി ജീവനക്കാർ തുന്നിക്കട്ടിയത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. വെൽഡിം​ഗ് തൊഴിലാളിയായ യുവാവ്കാലിന് പരിക്ക് പറ്റിയാണ് ആശുപത്രിയിലെത്തിയത്. ലോഹച്ചീള് അകത്ത് വെച്ച് തന്നെ തുന്നിക്കെട്ടി വിടുകയാണുണ്ടായത്. തുടർന്ന്

Continue Reading
13 നായകൾക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം
Kerala Kerala Mex Kerala mx National Top News
0 min read
134

13 നായകൾക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം

April 12, 2025
0

ഡൽഹിയിൽ നായകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. നൗഷാദ് എന്നയാളാണ് പിടിയിലായത്. മൃഗസ്നേഹികളുടെ സംഘടനകളുടെ പരാതിയിലാണ് നടപടി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 13 നായകൾക്ക് നേരെ ഇയാൾ അതിക്രമം നടത്തിയെന്ന് മൃഗസ്നേഹികളുടെ സംഘടന ആരോപിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞു. പിന്നീട് ഇയാളെ കണ്ടെത്തി മർദ്ദിക്കുകയും ചെയ്തു. പിന്നീടാണ് പൊലീസിന് കൈമാറിയത്.

Continue Reading
കോഴിക്കോട് രൂപതയ്ക്ക് അതിരൂപത പദവി
Kerala Kerala Mex Kerala mx Top News
0 min read
141

കോഴിക്കോട് രൂപതയ്ക്ക് അതിരൂപത പദവി

April 12, 2025
0

കോഴിക്കോട്: കോഴിക്കോട് രൂപതയ്ക്ക് അതിരൂപത പദവി നൽകി. കോഴിക്കോട് രൂപത ബിഷപ്പ് ഡോക്ടർ വർ​ഗീസ് ചക്കാലക്കലിനെ വത്തിക്കാൻ ആർച്ച് ബിഷപ്പായി ഉയർത്തി. ഇതോടെ മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി മാറുകയാണ് കോഴിക്കോട് അതിരൂപത. സുൽത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരുന്നത്. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങൾ. തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം നടത്തി. ഓശാന ഞായർ

Continue Reading