സംസ്ഥാനത്ത് വേനൽ മഴ ശക്തം
Kerala Kerala Mex Kerala mx Top News
0 min read
183

സംസ്ഥാനത്ത് വേനൽ മഴ ശക്തം

April 13, 2025
0

സംസ്ഥാനത്ത് വേനൽ മഴയിൽ വ്യാപക നാശനഷ്ടം. ഇന്ന് പുലർച്ച ഉണ്ടായ ശക്തമായ മിന്നലിനെ തുടർന്ന് എറണാകുളം വട്ടേക്കുന്നത്ത് 70 അടിയോളം ഉയരമുള്ള തെങ്ങിന് തീ പിടിച്ച് തെങ്ങ് നിന്ന് കത്തി. തൃശൂർ കുന്നംകുളത്ത് മിന്നൽചുഴലിയിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് വീടുകൾ ഭാഗികമായി തകർന്നു. കൊച്ചി നഗരത്തിൽ ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ പെയ്ത ശക്തമായ മഴയിൽ പാലാരിവട്ടം എംജി റോഡ് കടവന്ത്ര വൈറ്റില തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടും

Continue Reading
വിചിത്ര മാർഗനിർദേശങ്ങളുമായി റെയിൽവേ
Kerala Kerala Mex Kerala mx National Top News
1 min read
154

വിചിത്ര മാർഗനിർദേശങ്ങളുമായി റെയിൽവേ

April 13, 2025
0

ന്യൂഡൽഹി: ഇനി മുതൽ ട്രെയിൻ യാത്രയിൽ ലോക്കോ പൈലറ്റുമാർക്ക് ആഹാരം കഴിക്കാൻ പ്രത്യേക ഇടവേളകൾ അ‌നുവദിക്കില്ലെന്ന വിചിത്ര മാർഗനിർദേശങ്ങളുമായി റെയിൽവേ. ഇത് കൂടാതെ ഡ്യൂട്ടിയിലുള്ള സമയത്ത് ലോക്കോ പൈലറ്റുമാർക്ക് ശുചിമുറിയിൽ പോകാനോ ഫ്രീ ടൈമോ ഉണ്ടാകില്ല. വനിതാ ലോക്കൽ പൈലറ്റുമാർക്കും നിലവിലെ തീരുമാനം ബാധകമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം രാജ്യത്തെ സോണൽ ജനറൽ മാനേജർമാർക്ക് സ‍ർക്കുല‍ർ അയച്ചിട്ടുണ്ട്. ക്യാബിനുകളിൽ ക്യാമറവെയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും എന്നാൽ സ്വകാര്യതയെ

Continue Reading
വീടി​ന്റെ ആറാം നിലയിലെ മതിൽ ഇടിഞ്ഞ് വീണ് 67 കാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
160

വീടി​ന്റെ ആറാം നിലയിലെ മതിൽ ഇടിഞ്ഞ് വീണ് 67 കാരന് ദാരുണാന്ത്യം

April 13, 2025
0

ന്യൂഡൽഹി: ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് 67 കാരന് ദാരുണാന്ത്യം. കിഴക്കൻ ഡൽഹിയിലെ മധു വിഹാറിലാണ് അപകടം നടന്നത്. ഒരു വീടിന്റെ ആറാം നിലയിലെ മതിൽ ഇടിഞ്ഞുവീണാണ് 67കാരൻ മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ എൽ.ബി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചന്ദർ പാൽ എന്നയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading
ആൾത്താമസമില്ലാത്ത വീട്ടിൽ 35 വയസുകാരി മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News
0 min read
129

ആൾത്താമസമില്ലാത്ത വീട്ടിൽ 35 വയസുകാരി മരിച്ച നിലയിൽ

April 13, 2025
0

മലപ്പുറം: മലപ്പുറം അത്തിപ്പറ്റയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് (35) മരിച്ചത്. വി.കെ. അഷറഫ് എന്നയാളുടെ വീട്ടിലെ വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി. വി.കെ. അഷറഫ് വിദേശത്താണ്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തിയിരുന്നു. ഇതിന് തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. അയൽ വീട്ടിൽ ജോലിചെയ്യുന്ന സ്ത്രീയാണ് ഫാത്തിമയെന്നും ആത്മഹത്യയെന്നാണ് പ്രാഥമിക

Continue Reading
റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്നിൽ 21 മരണം
Kerala Kerala Mex Kerala mx Top News World
1 min read
167

റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്നിൽ 21 മരണം

April 13, 2025
0

യുക്രെയ്ൻ നഗരമായ സുമേയിൽ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടെന്നും 7 കുട്ടികൾ അടക്കം 83 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഓശാന ദിനത്തിൽ പള്ളിയിൽ പോകുന്നതിനിടെ ആണ് ആക്രമണം. തിരക്കേറിയ നഗരത്തിലുണ്ടായിരുന്ന ആക്രമണത്തെ യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമർ സെലെൻസ്കി അപലപിച്ചു. ഈ വര്‍ഷം യുക്രൈനില്‍ നടന്നതില്‍ വെച്ച് മാരകമായ ആക്രമണമായിരുന്നു ഇന്നത്തേത്. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്നും അദ്ദേഹം

Continue Reading
വിഷു – ഈസ്റ്റർ ആഘോഷിക്കാൻ എത്തിച്ചത് 8 ല​ക്ഷം രൂപയുടെ കഞ്ചാവ്
Kerala Kerala Mex Kerala mx Top News
0 min read
127

വിഷു – ഈസ്റ്റർ ആഘോഷിക്കാൻ എത്തിച്ചത് 8 ല​ക്ഷം രൂപയുടെ കഞ്ചാവ്

April 13, 2025
0

കോഴിക്കോട്: കോഴിക്കോട് നഗരത്തിലേക്ക് പിക്കപ്പ് വാനിൽ വിൽപ്പനയ്ക്കായി കൊണ്ടു വന്ന 20 കിലോ 465 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവുമായി കാസർകോഡ് സ്വദേശികളായ മൂന്ന് പേരെ ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടി. കാസർകോഡ് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരു കെ ( 32) ഫാത്തിമ മൻസിൽ മുഹമദ്ദ് അഷ്റഫ് ( 37 ) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി

Continue Reading
ഉത്സവം കൂടാനെത്തിയ യുവാവിനെ കാണാതായി; രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത് ബന്ധു വീട്ടിലെ കിണറ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
181

ഉത്സവം കൂടാനെത്തിയ യുവാവിനെ കാണാതായി; രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത് ബന്ധു വീട്ടിലെ കിണറ്റിൽ

April 13, 2025
0

പത്തനംതിട്ട: ഉത്സവം കൂടാനെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് ആണ് മരിച്ചത്. അരുൺ രാജിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. അരുണിന്റെ ബന്ധു അടൂർ മണക്കാല സ്വദേശി ചന്ദ്രൻ ആചാരിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ആയിരുന്നു മൃതദേഹം കണ്ടത്. 41 വയസായിരുന്നു. വെള്ളിയാഴ്ച ഉത്സവം കണ്ട ശേഷം രാത്രി 12 മണിയോടെ കിടന്നുറങ്ങിയ അരുൺ രാജിനെ പുലർച്ചയാണ് കാണാതായത്. പരിസരപ്രദേശങ്ങളും ബന്ധു വീടുകളിലും അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല.

Continue Reading
ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അർപ്പിക്കും
Kerala Kerala Mex Kerala mx Top News
1 min read
98

ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അർപ്പിക്കും

April 13, 2025
0

തിരുവനന്തപുരം: സമരം 64 ആം ദിവസവും നിരാഹാര സമരം 26ആം ദിവസവും പിന്നിടുമ്പോൾ സമരം ശക്തമാക്കി മുന്നോട്ട് പോകാൻ ആശമാർ. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21 ന് ആദരം അർപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശാ പ്രവർത്തകർ. ആശമാർ നടത്തുന്നത് ഐതിഹാസിക സമരമെന്ന് സമരസമിതി നേതാവ് മിനി പ്രതികരിച്ചു. രാപ്പകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി കഴിഞ്ഞ

Continue Reading
ഡി-അഡിക്ഷൻ സെ​ന്ററിലേക്ക് കൊണ്ടുപോകും വഴി മോതിരം വിഴുങ്ങി; മോതിരം പുറത്തെടുക്കാൻ ആശുപത്രിയിലെത്തിച്ച യുവാവ് ഇറങ്ങിയോടി പുഴയിൽ ചാടി
Kerala Kerala Mex Kerala mx Top News
1 min read
94

ഡി-അഡിക്ഷൻ സെ​ന്ററിലേക്ക് കൊണ്ടുപോകും വഴി മോതിരം വിഴുങ്ങി; മോതിരം പുറത്തെടുക്കാൻ ആശുപത്രിയിലെത്തിച്ച യുവാവ് ഇറങ്ങിയോടി പുഴയിൽ ചാടി

April 13, 2025
0

മലപ്പുറം: ഡി-അഡിക്ഷൻ സെ​ന്ററിൽ ചികിത്സയ്ക്കെത്തിച്ച യുവാവ് മോതിരം വിഴുങ്ങി. വിഴുങ്ങിയ മോതിരം പുറത്തെടുക്കാനായി ആശുപത്രിയിലെത്തിച്ചപ്പോൾ ലഹരിക്കടിമയായ യുവാവ് അവിടെ നിന്നും ഇറങ്ങിയോടി പുഴയിൽച്ചാടി. തിരൂരിൽ പുഴയില്‍ ചാടിയ യുവാവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് പറവൂർ സ്വദേശിയായ 26 കാരനെയാണ് വെട്ടം വിആർസി ഡി അഡിക്‌ഷൻ സെന്‍ററിൽ ചികിത്സയ്ക്കായി കൊണ്ടുവന്നത്. ബന്ധുക്കൾ ചികിത്സയ്ക്കായി സെന്‍ററിലെത്തിച്ചതോടെ താൻ വഴിയിൽവെച്ച് മോതിരം വിഴുങ്ങിയിട്ടുണ്ടെന്ന് യുവാവ് ആശുപത്രി അധികൃതരോട്

Continue Reading
ഫറോക്കിൽ 15 വയസുകാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
123

ഫറോക്കിൽ 15 വയസുകാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

April 13, 2025
0

കോഴിക്കോട്: ഫറോക്കിൽ സമപ്രായക്കാരായ രണ്ടു സുഹൃത്തുക്കൾ ചേർന്ന് 15വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. കൂടെയുണ്ടായിരുന്ന 11കാരൻ പീഡന ദൃശ്യങ്ങൾ പകർത്തി. പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞത് കൗൺസിലിംഗിനിടയിലാണ്. ഒരാഴ്ച മുമ്പാണ് സംഭവം. സംഭവത്തിൽ നല്ലളം പൊലീസ് കേസ് എടുത്തു. കുറ്റാരോപിതരായ കുട്ടികളോട് ചൊവ്വാഴ്ച സിഡബ്ല്യുസിക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.

Continue Reading