ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോ’? എപി സുന്നി നേതാവ്
Kerala Kerala Mex Kerala mx Top News
1 min read
121

ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോ’? എപി സുന്നി നേതാവ്

April 14, 2025
0

കോഴിക്കോട്: ‘ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോ’? വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് എപി സുന്നി നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ. കോഴിക്കോട് പെരുമണ്ണയിൽ നടത്തിയ മതപ്രഭാഷണത്തിനിടെയാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾപ്രസ്താവന നടത്തിയത്. പൊലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും സ്വാലിഹ് തുറാബ് തങ്ങൾ പറഞ്ഞു. മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പും പൊലീസും നടപടി

Continue Reading
പാഠപുസ്തകങ്ങളിൽ ഇം​ഗ്ലീഷിനു പകരം ഹിന്ദി തലക്കെട്ടുകൾ; നടപടി ഭരണഘടനാ മൂല്യങ്ങൾക്കെതിര്
Kerala Kerala Mex Kerala mx Top News
0 min read
135

പാഠപുസ്തകങ്ങളിൽ ഇം​ഗ്ലീഷിനു പകരം ഹിന്ദി തലക്കെട്ടുകൾ; നടപടി ഭരണഘടനാ മൂല്യങ്ങൾക്കെതിര്

April 14, 2025
0

തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങളിൽ ഇം​ഗ്ലീഷ് തലക്കെട്ടുകൾ മാറ്റി പകരം ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനത്തെ എതിർത്ത് മന്ത്രി വി. ശിവൻകുട്ടി. ഇത്തരത്തിലുള്ള നീക്കം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് പൊതു യുക്തിയുടെ ലംഘനമാകുന്നു എന്ന് മാത്രമല്ല, നമ്മുടെ ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലിന്റെ ഉദാഹരണവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസ്സിൽ സംവേദനപരമായ സമീപനം വളർത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകൾ

Continue Reading
കറുത്തപൊന്നിന്റെ വില 700 ന് മുകളിൽ തന്നെ, മഴ ചതിച്ചു; ദുരിതത്തിലായി കർഷകർ
Kerala Kerala Mex Kerala mx Top News
0 min read
136

കറുത്തപൊന്നിന്റെ വില 700 ന് മുകളിൽ തന്നെ, മഴ ചതിച്ചു; ദുരിതത്തിലായി കർഷകർ

April 14, 2025
0

ഇടുക്കി: കുരുമുളക് കർഷകർക്ക് ഇത് ദുരിതകാലമാണ്. വിപണി വില 700 രൂപയ്ക്ക് മുകളിൽ കടന്നെങ്കിലും കർഷകർക്ക് നേട്ടമില്ല. കാലാവസ്ഥ വ്യതിയാനം മൂലം ഉൽപ്പാദനം കുറഞ്ഞതോടെയാണ് ഈ തിരിച്ചടി. കഴിഞ്ഞ വ‌ർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനം മുപ്പത് ശതമാനത്തോളം കുറഞ്ഞു. കഴിഞ്ഞ വർഷത്തെ വേനൽ ഏലം കർഷകർക്കൊപ്പം കുരുമുളക് കർഷകരുടെയും നടുവൊടിച്ചിരുന്നു. ഇടുക്കിയിൽ മാത്രം 4203 പേരുടെ 2100 ഏക്കറിലെ കുരുമുളക് ചെടികളാണ് ഉണങ്ങിയത്. ഇതിൽ മാത്രം 39 കോടിയുടെ നഷ്ടമാണ് കർഷകർക്ക്

Continue Reading
ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസങ്ങളേറെ; ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് അന്യ സംസ്ഥാനങ്ങളെ
Kerala Kerala Mex Kerala mx Top News
1 min read
132

ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസങ്ങളേറെ; ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് അന്യ സംസ്ഥാനങ്ങളെ

April 14, 2025
0

നാട്ടിൽ നിന്നും വാഹനമോടിക്കാനുള്ള ലൈസൻസ് എടുക്കാമെന്ന് വെച്ചാൽ എല്ലാം തടസമാണ്. പരിശീലിപ്പിക്കാൻ ആളില്ല, വാഹനങ്ങളില്ല അങ്ങനെ നൂറായിരം പ്രശ്നങ്ങൾ. ഭിന്നശേഷിയുള്ളവരിൽ ഭൂരിഭാഗം പേരും വാഹന ലൈസൻസ് എടുക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്. കേരളത്തിൽ പലയിടത്തും ഇവരെ പരിശീലിപ്പിക്കാന്‍ സംവിധാനങ്ങളില്ല. പ്രത്യേക പരിശീലകരോ പ്രത്യേകം തയ്യാറാക്കിയ വാഹനമോ ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റങ്ങളോ ഒന്നും തന്നെയില്ല. ഏറെപ്പേരാണ് ലൈസന്‍സില്ലെന്ന കാരണത്താല്‍ ജീവിതമാര്‍ഗം തടസ്സപ്പെട്ടു നില്‍ക്കുന്നത്. ലേണിങ് ടെസ്റ്റിനു ചെന്നാല്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കാനാകില്ല,

Continue Reading
കോൺഗ്രസ് രാജ്യത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന വൈറസ് പ്രചരിപ്പിച്ചെന്നും മോദി
Kerala Kerala Mex Kerala mx Top News
1 min read
120

കോൺഗ്രസ് രാജ്യത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന വൈറസ് പ്രചരിപ്പിച്ചെന്നും മോദി

April 14, 2025
0

യമുനാനഗര്‍: 2014 നു മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലം നമ്മള്‍ മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ന് മുമ്പ് രാജ്യത്ത് വൈദ്യുതി മുടങ്ങുന്നത് ഒരു സാധാരണ സംഭവമായിരുന്നു. കോണ്‍ഗ്രസ് ആയിരുന്നു ഇന്നും ഇന്ത്യ ഭരിക്കുന്നതെങ്കില്‍ അതുതന്നെ തുടരുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിലെ യമുനാനഗറില്‍ വൈദ്യുതി നിലയത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിക്ക് തറക്കല്ലിട്ടുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”2014 നു മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലം നമ്മള്‍ മറക്കരുത്.

Continue Reading
ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ന​ട​പ്പ​ന്ത​ലി​ൽ ദൃ​ശ്യ​ങ്ങ​ൾ ചിത്രീകരിക്കുന്നതിന് നിയന്ത്രണം; മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം
Kerala Kerala Mex Kerala mx Top News
1 min read
107

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ന​ട​പ്പ​ന്ത​ലി​ൽ ദൃ​ശ്യ​ങ്ങ​ൾ ചിത്രീകരിക്കുന്നതിന് നിയന്ത്രണം; മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം

April 14, 2025
0

തൃ​ശൂ​ർ: വി​ഷു​ദി​ന​ത്തി​ൽ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ന​ട​പ്പ​ന്ത​ലി​ൽ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധം. ക്ഷേ​ത്ര​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം രേഖപ്പെടുത്തി. ഇ​തി​നെ​തി​രെ പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​ത്തിൽ വ്യ​ക്ത​ത ആ​വ​ശ്യ​പ്പെ​ട്ടും വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചി​ത്രീ​ക​ര​ണ​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കുന്നത്. തൊ​ഴി​ലെ​ടു​ക്കാ​നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​കാ​ശ​ത്തി​ന് ഹൈ​ക്കോ​ട​തി വി​ധി​യെ മു​ൻ​നി​ർ​ത്തി

Continue Reading
വയനാട്ടിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; മരങ്ങൾ കടപുഴകി വീണു; വലിയ തോതിൽ കൃഷി നാശം
Kerala Kerala Mex Kerala mx Top News
0 min read
116

വയനാട്ടിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; മരങ്ങൾ കടപുഴകി വീണു; വലിയ തോതിൽ കൃഷി നാശം

April 14, 2025
0

കൽപ്പറ്റ: വയനാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് വേനൽ മഴ ശക്തമായത്. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി മുടങ്ങി. കേണിച്ചിറയിൽ വലിയ തോതിൽ കൃഷിനാശമുണ്ടായിട്ടുണ്ട്.

Continue Reading
തൃശൂർ പാലിയേക്കര ടോള്‍പ്ലാസയില്‍ സംഘർഷം
Kerala Kerala Mex Kerala mx Top News
1 min read
118

തൃശൂർ പാലിയേക്കര ടോള്‍പ്ലാസയില്‍ സംഘർഷം

April 14, 2025
0

തൃശൂര്‍: തൃശൂർ പാലിയേക്കര ടോള്‍പ്ലാസയില്‍ സംഘർഷം. പാലിയേക്കരയിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോറിയുടമകൾ പ്രതിഷേധം നടത്തി. ലോറിയുടമകൾ ടോൾ ബൂത്തുകളിൽ കയറി വാഹനങ്ങള്‍ കടത്തിവിട്ടു. ജില്ലാ ലോറി ഓണേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ദേശീയപാതയില്‍ പ്രതിഷേധവുമായെത്തിയ ലോറിയുടമകള്‍ ടോള്‍ബൂത്തുകളില്‍ കയറി ബാരിക്കേഡുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. വിഷു അവധിയെ തുടര്‍ന്ന് ടോള്‍പ്ലാസയില്‍ വലിയ വാഹനത്തിരക്കുള്ള സമയമായിരുന്നു പ്രതിഷേധം നടന്നത്. ടോള്‍പ്ലാസ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുതുക്കാട്

Continue Reading
കർമ്മമേഖലയിൽ പുരോ​ഗതിയുണ്ടാകാം; നാളത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
154

കർമ്മമേഖലയിൽ പുരോ​ഗതിയുണ്ടാകാം; നാളത്തെ നക്ഷത്രഫലം

April 14, 2025
0

മേടം: കർമ്മമേഖലയിൽ പുരോ​ഗതിയുണ്ടാകാം. കുടുംബജീവിതം സന്തോഷകരമാകും. ബിസിനസ്സ് മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാനായിരിക്കുക. ആത്മീയ പ്രവർത്തനങ്ങളിൽ മുഴുകിയേക്കാം. ചെലവുകൾ ഉയർന്ന നിലയിൽ തുടരും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ, വസ്ത്രങ്ങൾ മുതലായവയ്ക്കുള്ള ചെലവുകൾ വർദ്ധിക്കും. ഇടവം: ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകാം. ജോലിയുടെ വ്യാപ്തി വികസിക്കും, പക്ഷേ കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരും. ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക, തടസ്സങ്ങൾ ഉണ്ടാകാം. മിഥുനം: കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കും. വരുമാനം

Continue Reading
വാഹനം കാത്തുനിന്ന ഐബി ഉദ്യോഗസ്ഥനെ കത്തിചൂണ്ടി കൊള്ളയടിച്ചു; ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
1 min read
142

വാഹനം കാത്തുനിന്ന ഐബി ഉദ്യോഗസ്ഥനെ കത്തിചൂണ്ടി കൊള്ളയടിച്ചു; ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

April 14, 2025
0

ന്യൂഡല്‍ഹി: വാഹനം കാത്തുനിന്ന ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസിൽ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരായ അക്തര്‍ രാജ(41), ഗൗതം റാസ(25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഏപ്രില്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ ഒരുമണിയോടെയാണ് ഡല്‍ഹി ആര്‍കെ ആശ്രാമംമാര്‍ഗ് ട്രാഫിക് സിഗ്നലില്‍ വെച്ചാണ് ഐബി ഉദ്യോഗസ്ഥനെ രണ്ടുപേര്‍ കൊള്ളയടിച്ചത്. ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്ന ഉദ്യോഗസ്ഥനെ പ്രതികള്‍ പിന്തുടരുകയും പിന്നാലെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയുമായിരുന്നു. ഐബി

Continue Reading