Your Image Description Your Image Description

ബിഹാർ വോട്ടർ പട്ടിക തീവ്ര പരിഷ്‌ക്കരണത്തിന് ശേഷമുള്ള കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. കരട് വോട്ടർ പട്ടികയയിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഇന്ന് മുതൽ സെപ്റ്റംബർ ഒന്നു വരെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാം.

അതേസമയം എസ് ഐ ആർ പ്രക്രിയയിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 65 ലക്ഷത്തിൽ അധികം വോട്ടർമാരെ ലിസ്റ്റിൽ നിന്ന് പുറത്താക്കിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഷ്ട്രീയപാർട്ടികൾ രംഗത്തുവന്നിരുന്നു.വോട്ടർമാരെ കൂട്ടത്തോടെ പുറത്താക്കിയാൽ കോടതി ഇടപെടുമെന്ന് സുപ്രീം കോടതിയും മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ബിഹാറിലെ ഭൂരിപക്ഷം വിഭാഗങ്ങളും തിരിച്ചറിയൽ രേഖയായി കൈവശം വയ്ക്കുന്ന ആധാർ, ഐഡി കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖയായി പരിഗണിക്കാത്തതിലും സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Related Posts