Your Image Description Your Image Description

ഇ​ടു​ക്കി: സം​സ്ഥാ​ന​ത്തെ ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ൽ മോ​ഷ​ണം പ​തി​വാ​ക്കി​യ അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. തമിഴ്നാട് മധുര സ്വദേശിയായ ശരവണപാണ്ഡ്യൻ എന്ന് വിളിക്കുന്ന രാമകൃഷ്ണ (39) നെയാണ് തമിഴ്നാട്ടിലെ ഉത്തമപാളയത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

മെയ് 29ന് രാത്രി പെരുവന്താനം ബോയിസ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ശ്രീകോവിൽ കുത്തിത്തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന 10,000 രൂപ വില വരുന്ന ഒരു ഗ്രാം സ്വർണ താലിയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് നാണയങ്ങളും നോട്ടുകളും ഉൾപ്പെടെ 40,000 രൂപയുടെ മുതലുകൾ അപഹരിച്ച കേസിലാണ് അറസ്റ്റ്.

ഇയാൾക്കെതിരെ 2009ൽ കടകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം പൊലീസ് സ്റ്റേഷനുകളിൽ 14 കേസുകൾ നിലവിലുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts