Your Image Description Your Image Description

സൗന്ദര്യം നഷ്ടമാകുമെന്ന് കരുതി വെയിലേൽക്കാതെ ജീവിച്ച യുവതിയെ കാത്തിരുന്നത് നരകയാതനകൾ. ചൈനയിലാണ് സംഭവം. നാൽപ്പത്തെട്ടുകാരിയായ യുവതി മുഖവും കൈകാലുകളും കരുവാളിക്കുമെന്ന് കരുതി ശരീരത്തിൽ സൂര്യപ്രകാശമേൽക്കാൻ അനുവദിച്ചിരുന്നില്ല. ഇതോടെ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളാണ് യുവതിയെ കാത്തിരുന്നത്. സിൻഡു ആശുപത്രിയിലെ ഡോക്ടർ ലോങ് ഷുവാങാണ് യുവതിക്കുണ്ടായ ദാരുണാവസ്ഥ സംബന്ധിച്ച് പുറംലോകത്തെ അറിയിച്ചത്.

അസ്ഥികൾ നുറുങ്ങുന്ന വേദനയാണ് യുവതി അനുഭവിക്കുന്നത് എന്നാണ് ഡോക്ടർ വെളിപ്പെടുത്തുന്നത്. ഇരുന്നാലും കിടന്നാലുമെന്നുവേണ്ട, അനങ്ങിയാൽ പോലും അസ്ഥികൾ തവിടുപൊടിയാകും. ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറഞ്ഞതാണ് യുവതിക്ക് വിനയായത്.

വെയിലടിച്ചാൽ കരുവാളിക്കുമെന്ന ഭയത്തെ തുടർന്ന് ചെറുപ്പം മുതൽ ഇവർ ശരീരം മുഴുവൻ മറയ്ക്കുന്ന വെയിലേൽക്കാത്ത തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. പതിവായി സൺസ്ക്രീനും ഉപയോഗിച്ചു വന്നു. ഇതോടെ ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് ഗണ്യമായി കുറയുകയായിരുന്നു. ക്രമേണെ അസ്ഥികൾ ദുർബലമായെന്നും കിടക്കയിൽ തിരിഞ്ഞു കിടക്കുമ്പോൾ പോലും അസ്ഥികൾ തുടങ്ങിയെന്നും വാരിയെല്ല് ഇത്തരത്തിൽ ഒടിഞ്ഞുവെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. തീരെ ചെറിയ ചലനങ്ങൾ പോലും സാധ്യമല്ലാത്ത അവസ്ഥയിലാണ് യുവതിയെന്നും ഡോക്ടർമാർപറയുന്നു.

കുട്ടിക്കാലം മുതലേ ഇവർ സൂര്യപ്രകാശം ഒഴിവാക്കിയാണ് കഴിഞ്ഞതെന്നും ഡോക്ടർമാർ കണ്ടെത്തിയിരുന്നു. വീണ് അസ്ഥികൾ ഒടിഞ്ഞതോടെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കടുത്ത അസ്ഥിക്ഷയം സ്ഥിരീകരിച്ചത്.

സൂര്യപ്രകാശമേൽക്കാതിരിക്കൽ ചൈനയിൽ ട്രെൻഡ് തന്നെയാണെന്ന് ഡോക്ടർമാർ വെളിപ്പെടുത്തുന്നു. സ്ത്രീകൾ വിരലുകൾ വരെ മറയ്ക്കുന്ന തരം കൈയുറകളും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും രക്ഷപെടാനുള്ള തരം വസ്ത്രങ്ങളുമാണ് ധരിക്കുന്നത്. എന്നാൽ സൂര്യപ്രകാശം ശരീരത്തിലേൽക്കുന്നത് പാടെ ഒഴിവാക്കുന്നത് നല്ലതല്ലെന്ന് വിദഗ്ധർ പറയുന്നു. ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിനും കാൽസ്യം ആഗീകരണം ചെയ്യുന്നതിനുമായി വിറ്റമിൻ ഡി ആവശ്യമാണ്. ഇത് ലഭിക്കുന്നതാവട്ടെ വലിയൊളവ് വരെ സൂര്യപ്രകാശത്തിൽ നിന്നുമാണ്. സ്ഥിരമായി സൂര്യപ്രകാശം ഏൽക്കാത്തവരിൽ അസ്ഥികൾ ബലമില്ലാത്ത അവസ്ഥയിലും പ്രതിരോധശേഷി കുറഞ്ഞുമാണ് കാണപ്പെടുന്നത്.

മുപ്പതു വയസുവരെ ഓരോ പത്തുവർഷത്തിലും മനുഷ്യ ശരീരത്തിലെ എല്ലുകൾ ഊർജമുൾക്കൊള്ളുകയും വളർച്ച പ്രാപിക്കുകയും ചെയ്യാറുണ്ടെന്നും എന്നാൽ മുപ്പത് വയസ് പിന്നിടുന്നതോടെ അസ്ഥിയുടെ പിണ്ഡം പ്രതിവർഷം അര ശതമാനം മുതൽ ഒരു ശതമാനം വരെ കുറഞ്ഞുവരുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. കാൽസ്യക്കുറവ്, സൂര്യപ്രകാശമേൽക്കാത്തത്, വിറ്റാമിൻ ഡിയുടെ അഭാവം എന്നിവ ശരീരത്തിലേക്ക് ആവശ്യമായ കാൽസ്യം എത്താതിരിക്കാൻ കാരണമാകും. വ്യായാമം ചെയ്യാതെയുള്ള ജീവിതം,പുകവലി, അമിത മദ്യപാനം എന്നിവയും എല്ലുകളുടെ ആരോഗ്യം തകർക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts