Your Image Description Your Image Description

മഴക്കാലം എത്തിയാൽ പിന്നെ രോഗങ്ങളുടെ കടന്നു വരവാണ്. പ്രധാനമായും പനി, ജലദോഷം, ചുമ, വയറിളക്കം, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ ഇങ്ങനെ നിരവധി രോ​ഗങ്ങളാണ് പിടിപെടുക. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഈ രോഗങ്ങൾ പെട്ടെന്ന് കടന്നു കയറും. ഇതിൽ നിന്ന് രക്ഷനേടാൻ പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

സമീകൃതാഹാരം അത്യാവശ്യമാണ്. ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ പഴങ്ങളും, ചീര, കാരറ്റ്, ചുരക്ക തുടങ്ങിയ പച്ചക്കറികളും സീസണിൽ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു.

വിവിധ സൂപ്പുകൾ, കരിക്കിൻ വെള്ളം എന്നിവ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ജലാംശവും നിലനിർത്തുന്നു. മഞ്ഞൾ, ഇഞ്ചി, തുളസി എന്നിവ ചേർത്ത ഹെർബൽ ടീകളും പ്രതിരോധശേഷി കൂട്ടുന്നു.

വസ്ത്രങ്ങൾ കഴുകാൻ നേരിയ ഡിറ്റർജന്റ് ഉപയോഗിക്കുകയും നേരിട്ട് സൂര്യപ്രകാശത്തിൽ വസ്ത്രങ്ങൾ ഉണക്കുകയും ചെയ്യുക. വൃത്തിയുള്ള തൂവാലകൾ ഉപയോഗിക്കുന്നത് അണുബാധ തടയാൻ സഹായിക്കും.

തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക, കാരണം അത് കൊതുകുകളെ ആകർഷിക്കും. പ്രകൃതിദത്ത കൊതുകു നിവാരണ മരുന്നുകൾ, കൊതുകുവലകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം ഡെങ്കിപ്പനി, മലേറിയ എന്നിവ തടയാൻ സഹായിക്കും.

ലഘുവായ വ്യായാമം, യോഗ എന്നിവ രക്തചംക്രമണം മെച്ചപ്പെടുത്തുകയും, സമ്മർദ്ദം ഒഴിവാക്കുകയും, രോഗപ്രതിരോധ ശേഷി വികസിപ്പിക്കുകയും ചെയ്യുന്നു.

ശരിയായ ഉറക്കം ശരീരത്തിന് സുഖം പ്രാപിക്കാൻ സഹായിക്കുന്നു. രോഗങ്ങൾക്കെതിരായ മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിക്കുന്നു.

നല്ല പോഷകാഹാരമുള്ള ശരീരത്തിന് മഴക്കാലത്തെ സാധാരണ രോഗങ്ങളെ നന്നായി ചെറുക്കാൻ കഴിയുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts