Your Image Description Your Image Description

ആസമാർ നടന്നു ക്ഷീണിച്ചെങ്കിൽ ഇനിയൊരു അല്പം ഇരുന്ന് വിശ്രമിച്ചാട്ടെ . എന്തൊക്കെ പ്രഹസനങ്ങൾ ആണ് പിണറായി സർക്കാരിനെതിരെ നടത്തിയതെന്ന് നിങ്ങൾക്ക് ഓരോ ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടുമ്പോഴും കുറ്റബോധത്തോടെ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. ചെയ്യുന്നത് ഭരണവിരുദ്ധ നടപടിയാണെങ്കിലും സർക്കാരിനെ താഴെയിറക്കാൻ ഉള്ള ഗൂഢാലോചന യാണെങ്കിലും സർക്കാർ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ അനുഭാവപൂർവ്വം ചേർത്തുപിടിക്കുക തന്നെയാണ്. രാത്രിയും പകലുമില്ലാതെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്ന് പിണറായി സർക്കാരിനെ ഈ കഴ്ത്തി പിണറായി സർക്കാരിനെതിരെ ഭരണവിരുദ്ധത പ്രചരിപ്പിച്ച് അടുത്ത ഭരണം ഇടതുപക്ഷം പിടിക്കാനുള്ള സകലമാന പൊടിക്കൈകളും നടത്തുമ്പോഴും ആഷമാർക്ക് ഓണറേറിയം നൽകാനുള്ള തുക നീക്കി വയ്ക്കുകയാണ് സർക്കാർ .ആശാ വർക്കർമാരുടെ രണ്ടുമാസത്തെ ഓണറേറിയം ഉടൻ നൽകും. ഇതിനായി 51.26 കോടി രൂപ അനുവദിച്ച്‌ കഴിഞ്ഞദിവസം ഉത്തരവിറങ്ങി. വൈകാതെ തുക ആശമാരുടെ അക്കൗണ്ടിലെത്തും.മാർച്ച്‌, ഏപ്രിൽ മാസത്തെ ഓണറേറിയമാണ്‌ നൽകാനുള്ളത്‌. മാർച്ചിൽ ഇൻസെന്റീവ്‌ നൽകിയിട്ടുണ്ട്‌. ഇതിന്‌ 15.43 കോടി രൂപ വേണ്ടിവന്നു. ഫെബ്രുവരിയിലെ ഓണറേറിയം നൽകാൻ 18 കോടി രൂപ വിനിയോഗിച്ചു. 26125 ആശാ പ്രവർത്തകരാണുള്ളത്‌. ഇവർക്ക്‌ 7000 രൂപ വീതം ഓണറേറിയം പൂർണമായും സംസ്ഥാനമാണ്‌ നൽകുന്നത്‌. ഇതിനുള്ള മാനദണ്ഡം കേരളത്തിൽ ഒഴിവാക്കിയിട്ടുണ്ട്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത്‌ കേരളത്തിലാണ്‌.ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴിൽ സ്‌കീം പദ്ധതിയായാണ്‌ ആശമാരുടെ പ്രവർത്തനമെങ്കിലും ഇൻസെന്റീവായി രണ്ടായിരം രൂപ മാത്രമാണ്‌ കേന്ദ്രസർക്കാർ നൽകുന്നത്‌. അതുതന്നെ കൃത്യമായി നൽകുന്നില്ല. ഇൻസെന്റീവിന്റെ 40 ശതമാനവും സംസ്ഥാനമാണ്‌ നൽകുന്നത്‌.ഇതൊക്കെ സ്വന്തമാക്കൗണ്ടിലേക്ക് വരുമ്പോൾ കുറഞ്ഞപക്ഷം ഒരു അല്പം ഉളുപ്പ് എങ്കിലും തോന്നില്ലേ എടുത്ത് ചിലവാക്കാൻ. നല്ല മനസ്സോടുകൂടി സേവനം ചെയ്യുന്ന ആശ മാർക്ക് കൂടി നാണക്കേട് ഉണ്ടാക്കുന്ന തരത്തിൽ മുഴുവനാശാത്തൊഴിലാളികളെയും കേരള സമൂഹത്തിനും മുന്നിൽ തെറ്റുകാരായി ചിത്രീകരിച്ചുകൊണ്ട് വെറും കോമാളികൾ ആയി ചിത്രീകരിച്ചുകൊണ്ട് അത്യാഗ്രഹങ്ങളും ധനമോഹികളും പല പാർട്ടിക്കാരുടെയും അച്ചാരം വാങ്ങി ആർക്കെതിരെയും എന്തും ചെയ്യാൻ തയ്യാറുള്ള കൂട്ടമായും ചിത്രീകരിച്ചു കൊണ്ടാണ് ഒരുപറ്റം സ്ത്രീ തൊഴിലാളികൾ സെക്രട്ടറിയേറ്റിനു മുന്നിൽ രാഷ്ട്രീയ പാർട്ടികളുടെ ജൂനിയർ ആർട്ടിസ്റ്റുകൾ ആയി പ്രവർത്തിച്ചുവരുന്നത്. നിങ്ങൾക്ക് ഇതിന്മേൽ ലാഭം ഉണ്ടാകുന്നു ഉണ്ടാകും നിങ്ങളുടെ അക്കൗണ്ടുകളിൽ പണം എത്തുന്നു ഉണ്ടാകും പക്ഷേ കേരളത്തിലെ ആത്മാർത്ഥതയുള്ള സേവന സന്നദ്ധരായി കോവിഡ് കാലത്തും നിപ്പാ കാലത്തും അഹോരാത്രം പണിയെടുത്ത് ആശമാരുടെ തൊഴിലിനെയും ആത്മാർത്ഥതയും കൂടി ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തി ചെയ്തത് മോശമായിപ്പോയി എന്ന് പറയാതെ വയ്യ.കഴിഞ്ഞ മൂന്നുമാസത്തോളമായി സെക്രട്ടറിയേറ്റ് പഠിച്ചാൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ആശമാർ സമരം ചെയ്യുന്നത് ഓണറേറിയം വർധിപ്പിക്കുക വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക വിരമിക്കുമ്പോൾ 5 ലക്ഷം രൂപ നൽകുക വിരമിക്കൽ പ്രായം 62ൽ നിന്ന് 65 ആക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത് എന്നാൽ കേന്ദ്രസർക്കാരിന്റെ സന്നദ്ധ സ്ത്രീപ്രവർത്തകർ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കൊണ്ടുതന്നെ തൊഴിലാളികൾക്ക് അർഹമായ മറ്റാനുകൂല്യങ്ങൾ ഒന്നും അനുവദിച്ചു നൽകാൻ സംസ്ഥാനത്തിന് മാത്രം കഴിയില്ല എന്ന വ്യക്തമായ ഉത്തരം സംസ്ഥാനം നൽകിയിട്ടും അതൊന്നും മതിവരാതെ പിണറായി സർക്കാരിന് എതിരെ വളരെ വലിയ സമര കോലാഹലകളാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. പിരിച്ചുവിടുമെന്ന് പറയുമ്പോൾ മാത്രം ഞങ്ങൾ കേന്ദ്രസർക്കാരിന്റെ തൊഴിലാളികളാണ് എന്നും എന്നാൽ ആനുകൂല്യങ്ങൾ നൽകുന്ന കാര്യം പറയുമ്പോൾ സംസ്ഥാനം തന്നെ അത് നൽകണമെന്നും ഒരൊറ്റ പിടിവാശിയിൽ ആശമാർ നടത്തുന്ന സമരം പിണറായി സർക്കാരിനെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത് എന്നിട്ടും കൃത്യമായി ശമ്പളവും ഓണറേറിയോ ഉൾപ്പെടെ ഇപ്പോഴും കൊടുക്കുന്നു എന്നുള്ളത് സർക്കാരിന്റെ മിക്കവു തന്നെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. സമരം നടത്തിയവരും നടത്തിച്ചവരും ഒന്നും ഇപ്പോൾ പിന്നിൽ നിന്ന് ചരട് വലിക്കാൻ ഇല്ലാതെ ആഷമാർ ഒറ്റയ്ക്ക് സമരം അവസാനിപ്പിക്കാനും വയ്യ അവസാനിപ്പിക്കാതിരിക്കാനും വയ്യ എന്ന അവസ്ഥയിൽ മുന്നോട്ട് പോവുകയാണ്. അവസാനിപ്പിക്കാൻ വേണ്ടി സംസ്ഥാനസർക്കാർ തയ്യാറാക്കിയ മുഴുവൻ ചർച്ചകളും പരാജയപ്പെടുത്തിയതും ഈ ആശമാർ തന്നെയാണ്. പഹൽകാം ഭീകരാക്രമണവും അതിനോടനുബന്ധിച്ച് വന്ന യുദ്ധങ്ങളും പ്രശ്നങ്ങളും കൂടി വന്നതോടുകൂടി ആശാന്മാരുടെ വിഷയം ഒരു മാധ്യമങ്ങളും ചർച്ച ചെയ്യാതെയായി. വാർത്താ പ്രാധാന്യം കുറഞ്ഞതോടെ ആശമാർ മറ്റ് പാർട്ടിക്കാർക്കും വേണ്ടാത്തവരായി മാറി. എന്നിട്ടും അനാവശ്യ സമരം അവസാനിപ്പിച്ചു പോകില്ല എന്നു തന്നെയാണെങ്കിൽ ചെരുപ്പിന്റെ വാർ പൊട്ടും വരെ നടക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts