Your Image Description Your Image Description

ഇത്തവണ മാർപാപ്പയുടെ തിരഞ്ഞെടുപ്പു നീളുമെന്നാണ് പ്രവചനം . ആദ്യമായാണ് 120ൽ ഏറെപ്പേർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്; എണ്ണത്തിലെ വർധന ഒരാൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നതു നീണ്ടുപോകാൻ കാരണമാകാം.

ഫ്രാൻസിസ് പാപ്പയുടെ കാലത്തുതന്നെ സഭയുടെ നിലപാടുകളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിന്റെ തുടർച്ചയെന്നോണം, പുതിയ പാപ്പ എത്തരത്തിലുള്ള വ്യക്തിയാകണം എന്നതിൽ ശക്തമായ കാഴ്ചപ്പാടുകൾ കർദിനാൾമാർക്കുണ്ട്. പലരും ഒത്തുതീർപ്പുകൾക്കു തയാറാകണമെന്നില്ല.

കോൺക്ലേവ് നീണ്ടുപോകുന്നത് സഭയിൽ ഭിന്നതയെന്ന പ്രതീതി സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാനെന്നോണം ആദ്യ 3 ദിവസത്തിനകം തീരുമാനത്തിലെത്താനുള്ള ശ്രമം ഉണ്ടാകുമെന്നും വിലയിരുത്തുന്നവരുമുണ്ട്.

‘മാർപാപ്പയായി കോൺക്ലേവിൽ പ്രവേശിക്കുന്നയാൾ കർദിനാളായി തിരികെയിറങ്ങും’ എന്നാണു പറയാറുള്ളത്. സാധ്യതപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ പ്രയോഗം. ഇത്തവണയും പല സാധ്യതപ്പട്ടികകളുണ്ട്. എന്നാൽ, ഇവയിലൊന്നും ഉൾപ്പെടാത്തയാൾ ഭൂരിപക്ഷം നേടുമെന്നു പ്രതീക്ഷിക്കുന്നവർ ഏറെയാണ്.

കോൺക്ലേവിനു മുന്നോടിയായി കർദിനാൾമാർ 12 തവണ യോഗം ചേർന്നിരുന്നു. സാധ്യതപ്പട്ടികയിലുള്ളവർ അടക്കമുള്ള കർദിനാൾമാർ യോഗങ്ങളിൽ നിലപാടു വ്യക്തമാക്കി. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന് പറയുന്നത് .

സഭയുടെ വിശുദ്ധരെ അനുസ്മരിച്ചും പരിശുദ്ധാരൂപിയുടെ സാന്നിധ്യം യാചിച്ചും സിസ്റ്റീൻ ചാപ്പലിലേക്ക് എത്തിയ കർദിനാൾമാർ, ബൈബിളിൽ തൊട്ടു പ്രതി‍ജ്ഞയെടുത്ത് നടന്ന മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ ആദ്യഘട്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചില്ല.

അതോടെ തിരഞ്ഞെടുപ്പ് പൂർത്തിയായില്ലെന്നതിന്റെ സൂചനയായി ചാപ്പലിലെ ചിമ്മിനിയിൽനിന്നു കറുത്തപുക ഉയർന്നു. ഫലംകാത്ത് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജനം രാത്രി വൈകിയും കാത്തുനിന്നു.
5 ഭൂഖണ്ഡങ്ങളിലും 71 രാജ്യങ്ങളിൽനിന്നുമുള്ള 133 കർദിനാൾമാർ, പോളീൻ ചാപ്പലിലെ പ്രാർഥനയ്ക്കുശേഷം സിസ്റ്റീൻ ചാപ്പലിലെത്തി കോൺക്ലേവിൽ പങ്കെടുത്തത് .

കർദിനാൾ പിയത്രെ പരോളിനാണ് പ്രാർഥനകൾക്കും നടപടികൾക്കും നേതൃത്വം നൽകിയത് . കർദിനാൾ മാർ ജോർജ് കൂവക്കാടാണ് അവസാനം പ്രതിജ്ഞയെടുത്തത്. കർദിനാൾ റെനെ കാന്തലമെസ്സ ധ്യാനത്തിനു നേതൃത്വം നൽകി. തുടർന്നായിരുന്നു വോട്ടെടുപ്പ്. സാധാരണഗതിയിൽ, മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാപ്പ തിരഞ്ഞെടുക്കപ്പെടുംവരെ എല്ലാ ദിവസവും 4 തവണ വോട്ടെടുപ്പു നടക്കും.

കോൺക്ലേവിലെ ആദ്യവോട്ടെടുപ്പിന്റെ ഫലം 10.30നും രണ്ടാമത്തേത് 12നു ശേഷവും മൂന്നാമത്തേത് വൈകിട്ട് 5.30നും നാലാമത്തേത് രാത്രി 7നും വ്യക്തമാകും . മാർപാപ്പയെ തീരുമാനിക്കുന്നതു വരെ ഇതു തുടരും. വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ഒരാൾക്ക് 89 വോട്ട് വേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts