Your Image Description Your Image Description

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടുണ്ടോ കേരളത്തിലെ കോൺഗ്രസുകാരൊക്കെ അങ്ങാടിയിൽ തോറ്റു ഇപ്പോൾ മാധ്യമപ്രവർത്തകരോട് ആണ് കലിപ്പ് തീർക്കുന്നത്. സ്വന്തം പാർട്ടിക്കുള്ളിൽ കിടന്ന് ഭിന്നിപ്പ് ഉണ്ടാക്കി തമ്മിൽ തല്ലുന്നതിന് മാധ്യമങ്ങളും പൊതുജനവും എന്ത് പിഴച്ചു എന്ന് അറിയില്ല. പിഴച്ചത് നേതാക്കന്മാർക്ക് തന്നെയാണ് അതും കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാർക്കാണ് എന്ന് പറഞ്ഞുകൊണ്ട് യുവ നേതൃനിര പോലും രംഗത്തേക്ക് വന്നു. രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത് കോൺഗ്രസിലെ യുവ നേതാക്കന്മാർക്ക് മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല എന്നും പക്വതയോടെ പെരുമാറാനും ആണ്. നേതൃനിരയിലുള്ള മുതിർന്നവർക്കുള്ള ശക്തമായ താക്കീത് തന്നെയായിരുന്നു രാഹുലിന്റെത്. തമ്മിൽതല്ല് അവസാനിപ്പിച്ച് ഹൈക്കമാൻഡ് പറയുന്ന തീരുമാനം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്ന ബോധം ഉണ്ടാകണമെന്ന് രാഹുൽ കഴിഞ്ഞദിവസം തറപ്പിച്ചു പറഞ്ഞു മുസ്ലിം ലീഗും കോൺഗ്രസിലെ ഈ അധ്യക്ഷന് ചൊല്ലിയുള്ള തർക്കത്തിനെതിരെ രംഗത്തുവന്നു. അൻവർ വന്നതോടെ കോൺഗ്രസുകാർ മുച്ചൂട് മുടിഞ്ഞു എന്ന് പറഞ്ഞാൽ മതി പാർട്ടിയിലേക്ക് ചേർക്കാൻ ഒരു ആലോചന വന്നോ അന്ന് തുടങ്ങിയതാണ് ഇമ്മാതിരി അവസാനം ഇല്ലാത്ത തല്ല്. ആദ്യം നിലമ്പൂർ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ആരായിരിക്കണം എന്നതിന് ചൊല്ലി തർക്കമായി രണ്ട് സ്ഥാനാർത്ഥികളായി നിർത്താൻ ഉദ്ദേശിച്ചവരുടെയും അടുത്തുപോയി പലകുറി കണ്ടു ചർച്ച നടത്തി തീരുമാനമാകാതെ നേതാക്കന്മാർ ക്ഷീണിച്ചിരിക്കുമ്പോൾ ആണ് അൻവറിനെ യുഡിഎഫിലേക്ക് എത്രയും പെട്ടെന്ന് വരണം എന്നും പറഞ്ഞ് അൻവർ ഒറ്റക്കാലിൽ തപസ്സു തുടങ്ങിയത്. അതിനെയും ഒരുവിധം പറഞ്ഞ് തല്ലി ഒതുക്കിയപ്പോഴാണ് കെപിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള സുധാകരന്റെ തുറന്നുപറച്ചിൽ. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല എന്നും താൻ ആസ്ഥാനത്ത് തുടരുമെന്നും സുധാകരൻ വെളിപ്പെടുത്തുകയും സുധാകരനെ ആസ്ഥാനത്ത് ഇരുത്താൻ പറ്റില്ല എന്ന് ഹൈറ്റ് ആൻഡ് നിലപാടെടുക്കുകയും സുധാകര ഹൈറ്റ് പറയുന്നത് അനുസരിക്കണമെന്നും അനുസരിക്കേണ്ട എന്നും പറഞ്ഞ് കേരളത്തിലെ കോൺഗ്രസ് രണ്ട് വിഭാഗമായി തിരിഞ്ഞത് ഒക്കെ കൂടി ആകെ രംഗം കൊഴുത്തു. ഇതൊക്കെ പൊതുജനത്തിലേക്ക് എത്തിക്കേണ്ടത് മാധ്യമ ധർമ്മം ആയതുകൊണ്ട് കൃത്യമായി മാധ്യമപ്രവർത്തകർ അത് ചെയ്യുകയും ചെയ്തു എന്നാൽ പ്രശ്നം തീർക്കുക എന്നതല്ല അതിനെക്കാൾ എളുപ്പം മാധ്യമങ്ങളെ വിലക്കുന്നതാണ് എന്ന തീരുമാനത്തിലാണ് കോൺഗ്രസ് ഇപ്പോൾ എത്തിനിൽക്കുന്നത് .കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമ വിലക്ക്. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പിൽ കയറരുതെന്നാണ് നിർദ്ദേശം. വാർത്താ സമ്മേളനങ്ങൾക്ക് മാത്രമാണ് ഇനി മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.കെ സുധാകരന് പകരം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റത്തില്‍ പാര്‍ട്ടി നേതൃത്വം ഉറച്ചുനില്‍ക്കുകയാണെന്നും ആന്റോ ആന്റണി എംപിക്കാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് അറിയാമെന്നായിരുന്നു ഇക്കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് തീരുമാനമുണ്ടായാല്‍ അറിയിക്കാമെന്നും കെ സി പറഞ്ഞിരുന്നു. മാധ്യമ വാർത്തകള്‍ തള്ളിക്കൊണ്ടായിരുന്നു കെ സുധാകരന്‍റെയും പ്രതികരണം.തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിലിരിക്കെ നേതൃമാറ്റം സംബന്ധിച്ച് നിരന്തരം വാർത്തകള്‍ വരുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇക്കാര്യത്തിൽ മുതിർന്ന നേതാക്കളെ തള്ളി യുവ നേതാക്കളും രംഗത്തെത്തിയിരുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ അടിക്കടി പ്രതികരിക്കുന്നത് അവസാനിപ്പിക്കണമെന്നും വരാന്‍ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പല്ലെന്നും യുവ നേതാക്കള്‍ കാണിക്കുന്ന പാകതയും പക്വതയും മുതിർന്ന നേതാക്കളും കാണിക്കണം എന്നുമായിരുന്നു എംഎൽഎയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിൽ പ്രതികരിച്ച്. രാഹുലിനെ പിന്തുണച്ച് ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. ഈ തരത്തില്‍ നേതൃമാറ്റ ചര്‍ച്ച കോണ്‍ഗ്രസിന് തലവേദനയായ സാഹചര്യത്തില്‍ കൂടിയാണ് കെപിസിസി ആസ്ഥാനത്ത് പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

Related Posts