Your Image Description Your Image Description

കേന്ദ്രമന്ത്രി സുരേഷ് ഗോപി പല വിവാദങ്ങളിലും ചെന്ന് പെടുന്നത് സാധാരണയാണ്. രാഷ്ട്രീയ മനോഭാവം വെളിപ്പെടുത്തിയതോടുകൂടി അദ്ദേഹത്തിന് ശത്രുക്കളും വർദ്ധിച്ചു എന്ന് വേണം പറയാൻ. എന്ത് ചെയ്താലും കുറ്റം കണ്ടുപിടിക്കുന്ന ഒരു വിഭാഗം തന്നെ അദ്ദേഹത്തിന് എതിരെ തിരിഞ്ഞിട്ടുണ്ട് .കേന്ദ്രമന്ത്രിയായ ശേഷവും അതിന് മുൻപും ഒരുപാട് വിവാദങ്ങളിൽ ചെന്നുപെട്ട ആളായിരുന്നു നടൻ സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ സജീവമായതിന് ശേഷം പലപ്പോഴും തന്റെ പ്രവൃത്തികൊണ്ടും വാക്കുകൾ കൊണ്ടും ഒക്കെ താരം കുഴിയിൽ ചെന്ന് ചാടിയിരുന്നു. രാഷ്ട്രീയ പ്രവർത്തനം തുടങ്ങി എംപിയും കേന്ദ്രമന്ത്രിയും ഒക്കെ ആയതോടെ നിലവിൽ സിനിമയിൽ അത്രത്തോളം സജീവമല്ല സുരേഷ് ഗോപി.സുരേഷ് ഗോപിയെ നിരന്തരം വിമർശിക്കുന്നവരിൽ ഒരാളാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെ നേരത്തെ ശാന്തിവിള ദിനേശ് നടത്തിയ വിമർശനങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസവും ശാന്തിവിള സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നിരുന്നു. വേടന്റെ പുലിപ്പല്ല്‌ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.ഇപ്പോഴിതാ വീണ്ടും സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ശാന്തിവിള ദിനേശ്. സുരേഷ് ഗോപി നല്ലത് ചെയ്‌തപ്പോൾ താനത് പറഞ്ഞുവെന്നും അത് എവിടെയും എത്തിയില്ലെങ്കിലും അദ്ദേഹം ചെയ്‌ത ഒരു തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ വിവാദമായെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. മറ്റ് വിവാദങ്ങളിലും അദ്ദേഹം തന്റെ അഭിപ്രായം അറിയിച്ചു.നമ്മൾ എത്രയൊക്കെ മാന്യമായി ജീവിച്ചാലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുമെന്ന് അറിയാമല്ലോ. ഞാൻ മദ്യപിക്കുകയോ പുക വലിക്കുകയോ നോൺ വെജ് കഴിക്കുകയോ ഒന്നും ചെയ്യാറില്ല. എന്നാലും നമുക്ക് ഉള്ളിൽ ഇരിക്കുന്നതിന് ഒക്കെ പഴക്കമില്ലേ. അതുകൊണ്ടാണ് അസുഖങ്ങൾ വരുന്നത്. നമുക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് പ്രാകാനായിട്ട്. ഇവൻ ഒന്ന് തുലഞ്ഞു കിട്ടണേ എന്ന് പ്രാർത്ഥിക്കുന്ന ആളുകൾ ഒരുപാടുണ്ട്.നമ്മൾ നേരെ വാ നേരെ പോ ആയാൽ പ്രശ്‌നമാവും. നമ്മൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പറയരുത്, ഞാൻ അങ്ങനെ അല്ലാലോ. ശത്രുവായാലും മിത്രം ആയാലും നമ്മളത് പറയണം. ആര് തെറ്റ് ചെയ്‌താലും ഞാനത് പറയാറുണ്ട്. നമ്മുടെ സുരേഷ് ഗോപി ഗാന്ധിഭവനിൽ ചെന്നിട്ട് അവിടൊരു പെൺകുട്ടി പേരത്തൈ സമ്മാനമായി കൊടുത്തു. അപ്പോൾ സുരേഷ് ഗോപി പറഞ്ഞു, മോളേ നിനക്ക് ഭാഗ്യം ഉണ്ടെങ്കിൽ ഇത് പ്രധാനമന്ത്രിക്ക് കൊടുക്കുമെന്ന്.മറ്റ് രാഷ്ട്രീയക്കാർ ഒക്കെയാണെങ്കിൽ ചെയ്യുന്നത് എന്താണെന്ന് വച്ചാൽ കാറിൽ നിന്നെടുത്ത് പുല്ല് എന്ന് പറഞ്ഞുകൊണ്ട് എരിഞ്ഞിട്ട് അങ്ങ് പോവും. പക്ഷേ ഇയാൾ എന്ത് ചെയ്‌തെന്ന് വച്ചാൽ അത് ഡൽഹിയിൽ കൊണ്ട് പോയി പ്രധാനമന്ത്രിക്ക് കൈമാറി അവിടെ അദ്ദേഹത്തിന്റെ വസതിയുടെ മുന്നിൽ നട്ടു. അപ്പോൾ ഞാൻ അതിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്‌തു.അതേ സുരേഷ് ഗോപി ഒരു രൂപ കൊടുത്ത് സ്ത്രീകളെ കാലിൽ തൊട്ട് തൊഴുവിച്ചപ്പോൾ ഞാൻ പറഞ്ഞു ആ ചെയ്‌തത്‌ വെറും ചെറ്റത്തരം ആണെന്ന്. എന്റെ ഭാര്യയോ, എന്റെ അമ്മയോ, എന്റെ സഹോദരിയോ ഇയാളെ പോലെയൊരു ബോറന്റെ കാലിൽ തൊട്ടെങ്കിൽ ഞാൻ അന്ന് വീട്ടിൽ നിന്ന് ഇറക്കിവിട്ടേനെ എന്ന് പറഞ്ഞിരുന്നു. രണ്ടും ഞാനാണ് ചെയ്‌തത്‌. പക്ഷേ മോശം പറഞ്ഞാൽ മാത്രമേ പുറത്തുവരൂ.ഞാൻ മുൻപ് പിണറായി വിജയനെ കുറിച്ചൊരു മണ്ടത്തരം പറഞ്ഞു. നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ ഒരു ബ്രീഫ് കേസ് മാത്രമെടുത്ത് ട്രാൻസ്‌പോർട്ട് ബസിൽ കേറിപ്പോയ പികെ വാസുദേവൻ നായരേ പോലെയുള്ള കമ്മ്യൂണിസ്‌റ്റുകാർ ജീവിച്ച നാടാണിതെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പത്തും മുപ്പതും വണ്ടികളുടെ അകമ്പടിയോടെ പോവുന്നത് കണ്ടപ്പോളാണ് ഞാൻ പറഞ്ഞത്. ഈ കാണിക്കുന്നത് ബോർ ആണെന്ന് ഞാൻ പറഞ്ഞു.പാർട്ടിയിലെ ഒരുപാട് പേർ എന്നെ വിളിച്ചു ദിനേശ് അങ്ങനെ പറയരുതായിരുന്നു എന്ന് പറഞ്ഞു. പിന്നീട് ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എനിക്ക് അതിന്റെ ഡീറ്റെയിൽസ് പറഞ്ഞു തന്നത്. പിണറായിക്ക് ഇസെഡ് പ്ലസ് ക്യാറ്റഗറി സുരക്ഷ ആണെന്നും അതിന്റെ നടപടികൾ തീരുമാനിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചീഫ് സെക്രട്ടറിയും പിന്നെ ഡിജിപിയും ആണെന്ന്. അപ്പോഴാണ് അതിന്റെ സത്യാവസ്ഥ എനിക്ക് മനസിലായത് എന്നും ശാന്തിവിള ദിനേശൻ കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *

Related Posts