Your Image Description Your Image Description

ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന അവസ്ഥയാണ് ബിജെപിയ്ക്കുള്ളിൽ രാജീവ് ചന്ദ്രശേഖരന്റേത്. പലരും മോഹിച്ച സ്ഥാനം സ്വന്തമാക്കിയത് മാത്രമല്ല ഈ ചൊറിച്ചിലുകൾക്കുള്ള കാരണം. സ്ഥാനമേറ്റ നാൾ മുതൽ രാജീവ് പാർട്ടിക്കകത്തും നടത്തുന്ന ഉടച്ചു വാർക്കലുകളും ഇതിനൊരു പ്രധാന കാരണമാണ് എന്ന് വേണം പറയാൻ.
സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരനെ നിയമിച്ചത് മുതൽ ബിജെപി യിൽ പുകഞ്ഞു കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പുതിയൊരു കാരണം കൂടി അണികൾ കണ്ടെത്തിയിട്ടുണ്ട്. ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തടഞ്ഞു വച്ചിരുന്ന നിയമനം പുതിയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടപ്പാക്കിയതിലാണ് പാർട്ടിക്കുള്ളിൽ വാൻ അതൃപ്തി ഉണ്ടായിട്ടുള്ളത് .
എം ടി രമേശിന്റെ ഭാര്യയും അഭിഭാഷകയും ആയ ഒ.എം. ശാലിനയെ കേരള ഹൈക്കോടതിയിലെ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് ഇപ്പോൾ രാജീവിന് നേരെ തിരിഞ്ഞിരിക്കുന്നു പ്രധാന ആയുധം. ഏതു നിമിഷവും പൊട്ടിത്തെറി പ്രതീക്ഷിച്ചു കൊണ്ടിരുന്ന പാർട്ടിക്കുള്ളിൽ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര നിയമ മന്ത്രാലയമ പുറത്തിറക്കിയതോട് കൂടി നേതാക്കളെല്ലാം ഒരുങ്ങിയിരിക്കുകയാണ് .
മുൻപ് കെ ടി ജലീൽ അടക്കമുള്ളവരെ ബന്ധു നിയമനമെന്നു പറഞ്ഞു ഘോരഘോരം പ്രസംഗിച്ചവരാണ് ഇപ്പോൾ അതിനേക്കാൾ ദയനീയമായി പ്രവർത്തിക്കുന്നത്. അര്ഹതപ്പെട്ടവരെ പിന്തള്ളിയുള്ള ഈ പിൻവാതിൽ നിയമനം എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്? അതോ ഇനി കരണവന്മാർക്ക് അടുപ്പിലും ആവാം എന്നാണോ?
മുൻപ് പലതവണ എം ടി രമേശ് ഭാര്യയെ നിയമിക്കാൻ വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതിരുന്ന കാര്യമാണ് രാജീവ് ഇടപെട്ട് വളരെ സ്മൂത്ത് ആയി തന്നെ നിർവഹിച്ചു കൊടുത്തത്.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സീനിയർ സ്റ്റാൻഡിങ് കൗൺസലായിരുന്ന ശാലിനയ്ക്ക് എതിരെ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള നിരവധി പരാതികൾ ഉള്ളതിൻ്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ മുൻപ് നിയമന ശുപാർശ നൽകാതിരുന്നത്.
ശാലിനയ്ക്ക് ഒപ്പം ആരോപണ വിധേയനായ സി എ ടി സ്റ്റാൻസിങ് കൗൺസൽ സജിത് കുമാറിനെ തൽസ്ഥാനത്തു നിന്നു പുറത്താക്കിയിട്ടും ശാലിനയെ രാഷ്ട്രീയ സ്വാധീനം കാരണം നടപടിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
സ്റ്റാൻസിങ് കൗൺസിലറായിരുന്ന സജിത് കുമാർ സർക്കാരിനെതിരെ കേസുകളിൽ ഹാജരായിരുന്നു. ഗുരുതരമായ ഈ ക്രമക്കേട് ശാലിന നിയമമന്ത്രാലയത്തെ അറിയിക്കാതെ ഒത്തു കളിച്ചു. കൂടാതെ സാധാ സ്റ്റാൻഡിങ് കൗൺസിലർക്കു നൽകേണ്ട റുട്ടീൻ കേസുകൾ ഏറ്റെടുത്ത് ഉയർന്ന പ്രതിഫലം എഴുതിയെടുക്കുകയെന്ന ക്രമക്കേടും നടത്തി.
ഇക്കാര്യങ്ങളിലെ പരാതികൾ പരിഗണിച്ചാണ് സുരേന്ദ്രൻ ശുപാർശ നൽകാൻ മടിച്ചത്.
സത്യം പറഞ്ഞാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് മുതൽ വല്ലാത്ത പൊല്ലാപ്പിലാണ് രാജീവിന്റെ കാര്യങ്ങൾ . വരതനെ ആരും കൂടെ കൂട്ടുന്നില്ല എന്ന് കണ്ടപ്പോൾ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം പയറ്റാൻ വേണ്ടി എങ്ങനെയെങ്കിലും എം ടി രമേശിനെ കയ്യിലെടുക്കുകയായിരുന്നു പുള്ളിയുടെ ലക്‌ഷ്യം. ഒടുവിൽ പ്രസിഡൻ്റ് സ്ഥാനാം ഏറെ കൊതിച്ചിരുന്ന എം.ടി. രമേശിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് രാജീവ് ചന്ദ്രശേഖർ കേന്ദ്രവുമായി ഇടപെട്ട് നിയമന ശുപാർശ നൽകിയത്. ആ തന്ത്രം ഏറെക്കുറെ വിജയിച്ചപ്പോഴാണ് സംഗതി വിവാദമായത്. പാർട്ടിക്കുള്ളിൽ നിയമനം വിവാദമായതോടെ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപി കേന്ദ്ര നേതൃത്വത്തിനു പരാതികളും പ്രവഹിക്കുന്നുണ്ട്.
സ്വതവേ ദുർബല കൂട്ടത്തിൽ ഗർഭിണി എന്ന അവസ്ഥയാണ് ഇപ്പോൾ രാജീവിന്റേത്. അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത മാസങ്ങൾക്കകം തന്നെ ഇത്തരത്തിൽ അഴിമതി കാണിക്കുന്ന ആളിനെ വെച്ച് പൊറുപ്പിക്കാൻ പാടില്ല എന്നാണ് പാർട്ടിക്കുള്ളിൽ നടക്കുന്ന മുറുമുറുപ്പുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts