Your Image Description Your Image Description

ഇങ്ങോട്ട് വന്ന ചൊറിഞ്ഞപ്പോൾ പാകിസ്ഥാൻ ഭീകരർ സ്വപനത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഭാരതം തിരിച്ചു കേറി മാന്തുമെന്ന്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഭാരതവുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലൽ പാകിസ്ഥാൻ പരക്കം പാച്ചിൽ തുടരുകയാണ്. ഭാരതം ഏത് സമയത്തും ആക്രമണം നടത്തുമെന്ന ഭയം അവരെ വേട്ടയാടുകയാണെന്ന് ആ രാജ്യത്തിന്റെ പൊള്ളയായ പ്രഖ്യാപനങ്ങളിൽ നിന്നും, ഭരണാധികാരികളുടെ അരക്ഷിതാവസ്ഥയിൽ നിന്നും വ്യക്തമാണ്. പാക് സൈനികരുടെ കൂട്ടരാജിയും, ഭരണാധികാരികൾ കുടുംബസമേതം രാജ്യം വിടാൻ ഒരുങ്ങുന്നതും ഇതിനു തെളിവാണ്. തിരിച്ചടിക്ക് തയ്യാറെടുത്ത് ഭാരതത്തിൽ നിരവധി ഉന്നതതല യോഗങ്ങൾ നടക്കുന്നുണ്ട്. ഇതിനെ അനുകരിച്ച് പാക്കിസ്ഥാനിലും ചില യോഗങ്ങൾ നടക്കുന്നുണ്ടെങ്കിലും അതൊക്കെ പ്രഹസനങ്ങളാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഭയം മറയ്‌ക്കാനുള്ള ശ്രമമാണിത്. ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചേക്കും എന്ന സൂചന നൽകുന്ന വിധത്തിൽ പുതിയ നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇന്ത്യാ പാക് യുദ്ധം നടന്നാൽ പൗരൻമാർ എങ്ങിനെ ജാഗ്രതയോടെ വിവിധ യുദ്ധസാഹചര്യങ്ങളോട് പ്രതികരിക്കണം എന്നതിനെക്കുറിച്ച് സാധാരണക്കാരെ ബോധവാന്മാരാക്കാനുള്ള നിർദേശങ്ങൾ വിവിധ സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. . ഇതിനായി മെയ് ഏഴിന് വിവിധ സംസ്ഥാനങ്ങളോട് മോക് ഡ്രിൽ സംഘടിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്താലയം ഉത്തരവിട്ടിരിക്കുകയാണ്. പാകിസ്ഥാന്റെ ആക്രമണ പരിധിയിക്ക് അകത്ത് വരുന്ന അതിർത്തി സംസ്ഥാനങ്ങളായിരിക്കും പൗരന്മാരെ യുദ്ധസാഹചര്യത്തോട് സന്നദ്ധരാക്കാൻ വേണ്ടി ഇത്തരം മോക് ഡ്രില്ലുകൾ നടത്തേണ്ടിവരിക. ഒരു യുദ്ധമുണ്ടായാൽ സാധാരണജനങ്ങളുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ സർക്കാർ പ്രത്യേകം മുൻകരുതൽ എടുക്കേണ്ടതുണ്ട്.സാധാരണ പൗരന്മാർക്ക് കൂട്ടനാശമുണ്ടായാൽ അതിന്റെ കുറ്റം കേന്ദ്രസർക്കാർ ഏറ്റെടുക്കേണ്ടിവരുമെന്നതിനാലാണ് ഈ പ്രത്യേക മുന്നറിയിപ്പും പരിശീലനവും. പൗരപ്രതിരോധ സുരക്ഷാസംവിധാനങ്ങൾ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നിരവധി കാര്യങ്ങളിൽ പൗരന്മാരോട് ജാഗ്രതയോടെയിരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുന്നു.1, വ്യോമാക്രമണത്തിന്റെ സൈറൻ മുഴക്കിയാൽ എങ്ങിനെ പ്രതികരിക്കണം എന്ന് പഠിപ്പിക്കും. 2.ഒരു പ്രത്യാക്രമണമുണ്ടായാൽ സ്വയം സുരക്ഷിതരായിരിക്കാൻ ചെയ്യേണ്ടത് എന്തൊക്കെ എന്നത് സംബന്ധിച്ച് ജനങ്ങളെയും വിദ്യാർത്ഥികളേയും പരിശീലിപ്പിക്കും. 3.ചെടികളും മറ്റ് സാമഗ്രികളും ഉപയോഗിച്ച് മറഞ്ഞിരിക്കാനുള്ള പരിശീലനം. 4.അടിയന്തരഘട്ടത്തിൽ ആളുകളെ ഒഴിപ്പിക്കുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണവും പരിശീലനവും. വിവിധ സംസ്ഥാനങ്ങളോട് ഇക്കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ പരിശീലിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനർത്ഥം ഇന്ത്യ വലിയൊരു തിരിച്ചടി പാകിസ്ഥാന് നൽകാൻ ഒരുങ്ങുന്നു എന്ന് തന്നെയാണ്. അതിർത്തിയിൽ പാക് സൈന്യത്തിന്റെ പ്രകോപനങ്ങൾക്ക് ഭാരതം ശക്തമായ തിരിച്ചടികളാണ് നൽകുന്നത്. തങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധിപ്പിക്കാനാണ് അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനമുണ്ടാക്കുന്നത്. പാക് ഭരണാധികാരികൾക്ക് ഈ ആത്മവിശ്വാസമൊന്നുമില്ല. പ്രശ്‌നത്തിൽ ഐക്യരാഷ്‌ട്രസഭയെ ഇടപെടുവിക്കാനുള്ള ശ്രമങ്ങൾ പാക്കിസ്ഥാൻ നടത്തുണ്ടെങ്കിലും ഇതുവരെ വിജയച്ചിട്ടില്ല. മാത്രമല്ലഴ, പഹൽഗാം ഭീകരാക്രമണത്തെ ഐക്യരാഷ്‌ട്ര സഭ ശക്തമായി അപലപിക്കുകയും ചെയ്തു. ഇറാൻപോലെയുള്ള ചില രാജ്യങ്ങളെ മധ്യസ്ഥരാക്കി ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് രക്ഷപെടാനുള്ള നീക്കവും പാക്കിസ്ഥാൻ നടത്തുന്നുണ്ട്. എന്നാൽ ഭാരതത്തിന് ഉപദേശകരെയല്ല, പങ്കാളികളെയാണ് ആവശ്യമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പ്രഖ്യാപിച്ചിരിക്കുന്നത് യാതൊരു സമ്മർദ്ദങ്ങൾക്കും ഭാരതം വഴങ്ങില്ലെന്നതിന്റെ സൂചനയാണ്. റഷ്യയുടെ സഹായം നേടാൻ പാകിസ്ഥാൻ കിണഞ്ഞു ശ്രമിച്ച്‌ചെങ്കിലും ഫലം കണ്ടില്ല. പാക് ആവശ്യം നിരസിക്കുക മാത്രമല്ല, റഷ്യ ഭാരതത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. പാകിസ്ഥാൻ സൈന്യത്തിന് വേണ്ടത്ര ആയുധങ്ങളില്ല എന്നത് വസ്തുതയാണ്. വെടിയുണ്ടയുടെ പോലും കുറവുണ്ട്. മുൻ സൈന്യാധിപൻ ബജ്വയും പാകിസ്ഥാന് ഭാരതവുമായി ദീർഘകാല യുദ്ധം നയിക്കാൻ സാമ്പത്തികശേഷിയും ആയുധ ശേഷിയും ഇല്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ഇന്ധന ക്ഷാമംമൂലം സൈനിക പരിശീലനങ്ങളും റേഷനുകളും കുറച്ചിട്ടുണ്ട്. ഭാരതവുമായി നാല് ദിവസം യുദ്ധം ചെയ്യാനുള്ള ശേഷിയേ പാക്കിസ്ഥാനുള്ളൂ എന്നാണ് പ്രതിരോധ വിദഗ്‌ദ്ധർ കണക്കാക്കുന്നത്. ആണവശേഷിയെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ അവകാശവാദവും ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല. ഫലത്തിൽ, പഹൽഗാം പ്രശ്‌നത്തോടെ, സ്വയം തീർത്ത കുഴിയിൽ വീണ പാകിസ്ഥാൻ, ആഗോളതലത്തിൽ മിക്കവാറും ഒറ്റപ്പെട്ട നിലയിലാണ്. ആ ബോധ്യം ഉള്ളത്‌കൊണ്ടാണ് അവർ ഭാരതത്തിന്റെ കരുത്തിനു മുന്നിൽ പതറുന്നതും പരക്കം പായുന്നതും. ലോക രാഷ്‌ട്രങ്ങൾക്കിടയിൽ വിശ്വാസ്യതയും മാന്യതയും നേടിയെടുക്കാൻ അവർക്കിനി ഏറെ പണിപ്പെടേണ്ടിവരും. തത്ക്കാലം പിടിച്ചുനിൽക്കാനും രക്ഷപ്പെടാനുമുള്ള പഴുതു തേടിയാണവരുടെ നെട്ടോട്ടം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts