Your Image Description Your Image Description

പാകിസ്താന്റെ അർദ്ധസൈനികൻ ഇന്ത്യൻ അതിർത്തിയിൽ പിടിയിൽ. രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്ത് നിന്നാണ് പാക് റേഞ്ചറെ പിടികൂടിയത്. അതിർത്തിയിൽ നടന്ന പരിശോധനയ്‌ക്കിടെയാണ് അതിർത്തി കടക്കാൻ ശ്രമിക്കുന്ന പാക് ജവാനെ കണ്ടെത്തിയത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ബിഎസ്എഫ് പുറത്തുവിട്ടിട്ടില്ല.

അബദ്ധത്തിൽ അതിർത്തി കടന്നതിന് ബിഎസ്എഫ് ഉദ്യോ​ഗസ്ഥനെ പാക് സൈന്യം പിടികൂടിയിരുന്നു. ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് കടുത്ത പ്രതിഷേധം ഉയർന്നിട്ടും ഉദ്യോ​ഗസ്ഥനെ പാക് സൈന്യം വിട്ടയച്ചില്ല. വിഷയത്തിൽ ബിഎസ്എഫ് അന്വേഷണം ആരംഭിക്കുകയും പാകിസ്താന് ഔദ്യോ​ഗിക കുറിപ്പ് അയയ്‌ക്കുകയും ചെയ്തു. വിഷയത്തിൽ നിരവധി ഫ്ലാ​ഗ് മീറ്റിം​ഗുകളും നടന്നു. എന്നാൽ ജവാൻ എവിടെയാണെന്നതിനെ കുറിച്ചോ അദ്ദേഹത്തെ വിട്ടുനൽകുന്നതിനെ കുറിച്ചോ പ്രതികരിക്കാൻ പാക് സൈന്യം തയാറായില്ല. ഇതിനിടെയാണ് ഇന്ത്യയ്‌ക്ക് തുറുപ്പുചീട്ടെന്നോണം ജവാനെ ബിഎസ്എഫിന്റെ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts