Your Image Description Your Image Description

ഭക്ഷണം പാകം ചെയ്യുക എന്നത് ഒരു കലയാണെന്ന് പറയാറുണ്ട്. സമൂഹമാധ്യമങ്ങളിൽ നിരവധി ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട വിഡിയോയും വരാറുണ്ട്. ചിലത് ഭക്ഷണത്തിന്റെ വ്യത്യസ്തത കൊണ്ടാണ് വൈറൽ ആകുന്നതെങ്കിൽ ചിലത് അതിന്റെ പാചക രീതി കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ ഒരു പാനില്‍ ഒരേ സമയം രണ്ട് വ്യത്യസ്ത വിഭവങ്ങള്‍ പാചകം ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് അത്തരത്തില്‍ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലായത്.

ഒരു ചീനച്ചട്ടിയില്‍ ഒരേ സമയം ചപ്പാത്തിയും കറിയും പാചകം ചെയ്യുന്നയാളെ ആണ് വീഡിയോയില്‍ കാണുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉമേഷ് എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പ്രചരിച്ചത്. ഗ്യാസ് സ്റ്റൗവ്വില്‍ വെച്ച ചീനചട്ടിയുടെ ഉള്‍ഭാഗം ആട്ട ഉപയോഗിച്ച് രണ്ട് ഭാഗങ്ങളായി തിരിച്ചതിന് ശേഷം ഇയാള്‍ ഇതിലെ ഒരു ഭാഗത്ത് ഉരുളക്കിഴങ്ങ് കറിയും മറുഭാഗത്ത് ചപ്പാത്തിയും പാചകം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

മറ്റൊരു വീഡിയോയില്‍ ചീനച്ചട്ടി മൂന്ന് ഭാഗങ്ങളായി തിരിച്ചുകൊണ്ട് മൂന്ന് വിഭവങ്ങള്‍ പാചകം ചെയ്യുന്നതും കാണാം. ചോറും ഉരുളക്കിഴങ്ങ് കറിയും മറ്റൊരു കറിയുമാണ് അതില്‍ ഇയാള്‍ പാചക ചെയ്യുന്നത്. മൂന്ന് വിഭവങ്ങളും പലസ്പരം കലരാതെ കൃത്യമായി വിഭജിച്ച് കൊണ്ടാണ് ഇയാള്‍ ഭക്ഷണം തയ്യാറാക്കുന്നത്. ഈ വീഡിയോകള്‍ എല്ലാം തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts