Your Image Description Your Image Description

മൂന്നുമാസത്തോളമായി സെക്രട്ടറിയേറ്റ് പടിക്കൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരവും നിരാഹാര സമരവും അനുഷ്ഠിക്കുന്ന ആശമാരുടെ ആവശ്യങ്ങൾ ന്യായമാണ് എന്നും ആശമാരും അംഗനവാടി തൊഴിലാളികളും ഉൾപ്പെടെ താഴെത്തട്ടിൽ ജോലി ചെയ്യുന്നവരൊക്കെ തന്നെ ഇനിയും കൂടുതൽ വേതനം കിട്ടാൻ അർഹരാണെന്നും അവർ അത്രയും സാമൂഹിക സേവനം ചെയ്യുന്നവരാണ് എന്നുമുള്ള ശക്തമായ വെളിപ്പെടുത്തലുകളുമായി സ്വരാജ് രംഗത്ത്. ആശമാരുടെ വേതനം വർധിപ്പിക്കണം എന്ന കാര്യത്തിൽ ഇടതുപക്ഷ സർക്കാരിന് യാതൊരുവിധ എതിരഭിപ്രായവും ഇല്ല .എന്നാൽ കേന്ദ്രസർക്കാർ ഇപ്പോഴും ആശാത്തൊഴിലാളികളെ സന്നദ്ധ സ്ത്രീ സേവകർ ആയി മാത്രമാണ് പരിഗണിച്ചിട്ടുള്ളത് അത് മാറ്റി തൊഴിലാളികൾ എന്ന തിരുത്ത് ഉണ്ടായാൽ ആശമാർക്ക് തൊഴിലാളികൾക്ക് ലഭിക്കുന്ന പോലെ അർഹമായ ശമ്പളങ്ങളും വിരമിക്കൽ ആനുകൂല്യങ്ങളും പെൻഷനും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ലഭിക്കും എന്നാൽ അതിന് കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല ഇത് മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ഏക പ്രശ്നം കേന്ദ്രസർക്കാർ ഇത്തരം വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയാണെങ്കിൽ ആശമാരെ ചേർത്തുപിടിക്കാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെയും തീരുമാനം എന്നാണ് സ്വരാജ് പറഞ്ഞത്.എന്നാൽ ആശമാർക്ക് തെറ്റിപ്പോയത് ഒരു കാര്യത്തിൽ മാത്രമാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ആയിരുന്നില്ല അവർ സമരം ചെയ്യേണ്ടത് സമരം ചെയ്യേണ്ടത്. പക്ഷേ കേന്ദ്രം തരാനുള്ള ആനുകൂല്യത്തിന് വേണ്ടി സംസ്ഥാന സർക്കാരിനോട് സമരം ചെയ്തെടുത്താണ് ആശമാർക്ക് പിഴച്ചു പോയത് എന്നാണ് എം സ്വരാജ് വ്യക്തമാക്കിയത്. തുടർന്ന് ആശമാരുടെ കാര്യത്തിലുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം വളരെ വ്യക്തമായി എം.സ്വരാജ് പറഞ്ഞുവയ്ക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts