Your Image Description Your Image Description

ശ്രീനഗര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുത്തനെ കൂട്ടി കമ്പനികള്‍. ടിക്കറ്റ് നിരക്ക് 65,000 രൂപവരെ ഉയര്‍ന്ന പശ്ചാത്തലത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ട് യാത്രാനിരക്ക് സാധാരണ ഗതിയില്‍ത്തന്നെ നിലനിർത്തണമെന്ന് നിര്‍ദേശംനൽകി. ഇതോടെ നിരക്ക് ഏതാണ്ട് 14,000 രൂപയിലേക്ക് താഴ്ന്നു. ശ്രീനഗറില്‍നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ രണ്ട് വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

ഭീകരാക്രമണത്തെ തുടർന്ന് ശ്രീനഗറിൽനിന്ന് തിരിച്ചുപൊകുന്നവരുടെ എണ്ണം പൊടുന്നനെ വർധിച്ചതോടെയാണ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ചത്. ഹൈവേകളില്‍ വാഹനക്കുരുക്ക് രൂക്ഷമാകുകയും വിമാനത്താവളങ്ങള്‍ വിനോദ സഞ്ചാരികളേക്കൊണ്ട് നിറയുകയും ചെയ്തു.

ഡല്‍ഹിയിലേക്കുള്ള ആളുകളുടെ എണ്ണം കൂടിയതോടെയാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നത്. ഉയര്‍ന്ന നിരക്കുള്ള ടിക്കറ്റുകളുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ പലരും പങ്കുവെച്ചതോടെയാണ് ടിക്കറ്റ് നിരക്ക് വർധന വാർത്തകളിൽ ഇടംപിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts