Your Image Description Your Image Description

ശബരിമല: ശബരിമലയില്‍ തങ്ക ശ്രീകോവിലില്‍ അയ്യപ്പസ്വാമിക്കുമുന്നിലൊരുക്കിയ വിഷുക്കണി ദർശിച്ച് ആയിരക്കണക്കിന് സ്വാമിഭക്തര്‍. പുലര്‍ച്ചെ നാലിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ച് അയ്യപ്പനെ വിഷുക്കണി കാണിച്ചു. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. വിഷുദര്‍ശനത്തിന് സന്നിധാനത്ത് വലിയ ഭക്തജനത്തിരക്കനുഭവപ്പെട്ടു.

ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ ലോക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക്, അവയുടെ വിതരണം ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കൊടിമരച്ചുവട്ടില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം എ. അജികുമാര്‍, എക്ലിക്കുട്ടീവ് ഓഫീസര്‍ മുരാരി ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജു വി. നാഥ് എന്നിവര്‍ പങ്കെടുത്തു. ചിങ്ങമാസത്തില്‍ പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

ശബരിമല സന്നിധാനത്ത് ലഭിക്കുന്ന സ്വര്‍ണ്ണം ലോക്കറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുന്നതിനായി ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts