Your Image Description Your Image Description

കൊല്ലം: കൊല്ലത്ത് കടയ്ക്കലിൽ 700 കിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്ത് എക്സ്സൈസ്. കടയ്ക്കൽ കുമ്മിൾ റോഡിലുള്ള പനമ്പള്ളി സൂപ്പർമാർക്കറ്റിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രാത്രി ചടയമംഗലം എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സൂപ്പർ മാർക്കറ്റിലെ ലഹരി കച്ചവടത്തിന് പൂട്ട് വീണത്.

വിപണിയിൽ പത്ത് ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവിടെ വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്നത്. മുമ്പും ലഹരി കേസുകളിൽ പ്രതിയായ മുക്കുന്നം സ്വദേശി സിയാദിന്‍റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്നാണ് ലഹരി വസ്തുകൾ പിടിച്ചെടുത്തത്. സിയാദ് ഒളിവിലാണെന്ന് എക്സൈസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts