Your Image Description Your Image Description

ചെന്നൈ: കാഞ്ചീപുരത്തെ പാര്‍ക്കില്‍ 15 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെയും 19-കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കൂട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും 15-കാരിയുടെ കൂട്ടുകാരാണ്. ഇവര്‍ തമ്മില്‍ കുട്ടിക്കാലംതൊട്ട് പരിചയമുള്ളവരും അയല്‍ക്കാരുമാണ്. സംഭവദിവസം കൂട്ടുകാരായ രണ്ട് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് ആണ്‍കുട്ടികളുടെ സുഹൃത്തായ 19-കാരനും സ്ഥലത്തെത്തി. ഇതിനുപിന്നാലെ മൂവരും പെണ്‍കുട്ടിയെ മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നും ലൈംഗികബന്ധത്തിനായി നിര്‍ബന്ധിച്ചെന്നുമാണ് പരാതി.

പ്രതികള്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കിയെന്നും ഇത് കുടിച്ചതോടെ ബോധരഹിതയായെന്നും പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 19-കാരനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts