Your Image Description Your Image Description

പെ​രു​മ്പാ​വൂ​ര്‍: 10 കി​ലോ ക​ഞ്ചാ​വു​മാ​യി സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് അ​ന്ത​ര്‍സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ലാ​യി. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ സീ​താ​റാം ദി​ഗ​ല്‍ (43), പൗ​ള ദി​ഗ​ല്‍ (45), ജി​മി ദി​ഗ​ല്‍ (38), ര​ഞ്ജി​ത ദി​ഗ​ല്‍ (55) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ വ​ട്ട​ക്കാ​ട്ടു​പ​ടി​യി​ല്‍ നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍ഗ​മാ​ണ് ഇ​വ​ര്‍ ആ​ലു​വ​യി​ല്‍ എ​ത്തി​യ​ത്. അ​വി​ടെ​നി​ന്ന് പെ​രു​മ്പാ​വൂ​ര്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്റ്റാ​ന്‍ഡി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വ​ട്ട​ക്കാ​ട്ടു​പ​ടി​യി​ലു​ള്ള താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

Related Posts