Your Image Description Your Image Description

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കു പോലും ചികിത്സാ ചെലവുകള്‍ താങ്ങാനാവുന്നില്ലെന്ന് സര്‍വെ റിപ്പോര്‍ട്ട്. വര്‍ദ്ധിച്ചു വരുന്ന മെഡിക്കല്‍ ബില്ലുകള്‍ നിമിത്തം ധാരാളം പേര്‍ ചികിത്സ പോലും വേണ്ടന്ന് വെക്കുന്നതായാണ് ഇന്ത്യ ഫിറ്റ് റിപ്പോര്‍ട്ട് 2025 വ്യക്തമാക്കുന്നത്. 2000 പേരില്‍ നടത്തിയ സര്‍വെയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഇന്ത്യയില്‍ ഇന്ന് ചികിത്സ എന്നത് ആഡംബര വസ്തുവായി മാറുകയാണ്. അടിയന്തര ചികിത്സ പോലും മിക്കവരും വേണ്ടെന്ന് വെക്കുകയാണ്. ചികിത്സാ ചെലവുകള്‍ ഭയാനകമായി ഉയര്‍ന്നതായി സര്‍വെയില്‍ കണ്ടെത്തി.

ധാരാളം പേര്‍ അടിയന്തര സര്‍ജറികള്‍, നിത്യവും ഉപയോഗിക്കുന്ന അത്യാവശ്യ മരുന്നുകള്‍ എന്നിവ ഉപേക്ഷിച്ചതായി വെളിപ്പെടുത്തി. സര്‍വെയില്‍ പങ്കെടുത്തവരില്‍ 36 ശതമാനം പേര്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ആശുപത്രിയില്‍ അഡ്മിറ്റാവുന്നതും ചികിത്സ തേടുന്നതും മാറ്റിവെക്കുന്നത് പതിവാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ളവര്‍ പോലും ചികിത്സ തേടുന്നതില്‍ മടി കാണിക്കുന്നുണ്ട്. ജീവിത ശൈലി രോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായാണ് സര്‍വെയില്‍ വെളിപ്പെട്ടത്.

സര്‍വെയില്‍ പങ്കെടുത്ത വലിയൊരു പങ്ക് ആള്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനികളില്‍ അവിശ്വാസം രേഖപ്പെടുത്തി. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. ചികിത്സാ ചെലവുകള്‍ കുറയ്ക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts