Your Image Description Your Image Description

ഡൽഹിയിലെ ജയ്ത്പൂർ പ്രദേശത്ത് ഹരിനഗറിൽ കുടിലുകൾക്ക് മുകളിൽ മതിൽ ഇടിഞ്ഞുവീണ് എട്ടു പേർ മരിച്ചതായി റിപ്പോർട്ട്. കനത്ത മഴയെത്തുടർന്ന് മതിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു. സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെ 9.16 നാണ് ദാരുണമായ സംഭവം നടന്നത്. ജയ്ത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽഹരി നഗർ ഗ്രാമപ്രദേശത്തിന് പിന്നിലുള്ള മോഹൻ ബാബ ക്ഷേത്രത്തിന് സമീപമുള്ള കുടിലുകൾക്ക് മുകളിലേക്ക് ഒരു മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഏകദേശം 50 അടി നീളമുള്ള മതിലാണിത്.

Related Posts