Your Image Description Your Image Description

ചലച്ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു പ്രശസ്തനായ വ്യക്തിയാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ.എന്നാൽ പിന്നീട് സ്ത്രീകളെ പ്രത്യേകിച്ച് നടിമാരെ അവഹേളിക്കുന്നത് സന്തോഷ് വർക്കി പതിവാക്കി .അതിനെത്തുടർന്ന് ജയിലിൽ പോകേണ്ട അവസ്ഥ വരെ എത്തി കാര്യങ്ങൾ . ജയിലില്‍ കഴിഞ്ഞത് മികച്ച അനുഭവമാണ് എന്നും എന്നാല്‍ ഇനി ജയിലില്‍ പോകാന്‍ താല്‍പര്യമില്ല എന്നും വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജയിലില്‍ സ്വാതന്ത്ര്യമില്ല എന്ന് മാത്രമെ ഉള്ളൂ എന്നും ബാക്കിയെല്ലാം ഓക്കെയാണ് എന്നും അദ്ദേഹം പറഞ്ഞു.’നല്ല ഒരു അനുഭവമാണ്. ഇനി താല്‍പര്യമില്ല. അവിടെ എല്ലാം കുഴപ്പമുണ്ട് എന്നല്ല, ഫ്രീഡം ഇല്ല എന്ന് മാത്രമെ ഉള്ളൂ. ബാക്കിയെല്ലാ സൗകര്യവും ഉണ്ട്. വേറെ പ്രശ്‌നമൊന്നുമില്ല. കേസിനെ കുറിച്ചൊന്നും പറയാന്‍ പറ്റില്ല. എന്തായാലും നല്ല അനുഭവമാണ്. വേറെ പ്രശ്‌നമൊന്നുമില്ല. ജയില്‍ വാസം എല്ലാവരും ഒരു തവണയെങ്കിലും എക്‌സ്പീരിയന്‍സ് ചെയ്യേണ്ടതാണ്. എല്ലാ ഫെസിലിറ്റീസും ഉണ്ട്.ഒരു കുഴപ്പവുമില്ല. ഫ്രീഡമില്ല. ബാക്കിയെല്ലാം ഉണ്ട്. പൊലീസുകാര്‍ എല്ലാവരും നല്ലവരാണ്. നാളെ മുതല്‍ പുതിയ ആറാട്ടണ്ണനെ കാണാം. ജാമ്യത്തില്‍ ഒരുപാട് ഉപാധികള്‍ പറഞ്ഞിട്ടുണ്ട്. റിവ്യൂ തുടരും. തുടരും കാണണം,’ എന്നായിരുന്നു സന്തോഷ് വര്‍ക്കി ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം പ്രതികരിച്ചത്. ഇന്നലെയാണ് സന്തോഷിന് ജാന്യം ലഭിച്ചത്. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം അനുവദിച്ചത്.സന്തോഷ് വര്‍ക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെങ്കിലും ഇയാളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന കര്‍ശന മുന്നറിയിപ്പോടെയാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം അനുവദിച്ചത്. സോഷ്യല്‍ മീഡിയയില്‍ നടിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിനാണ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തത്.നടിമാരായ ഉഷാ ഹസീന, കുക്കു പരമേശ്വരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. നിരന്തരം സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്ക് എതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിര്‍വധി നടിമാര്‍ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസില്‍ പരാതി നല്‍കി.മോഹന്‍ലാല്‍ ചിത്രം ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ പറഞ്ഞാണ് സന്തോഷ് വര്‍ക്കി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്ന അഭിമുഖങ്ങളില്‍ നടിമാരെ അധിക്ഷേപിച്ചു സംസാരിക്കുന്നത് പതിവായിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്ന സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശമാണ് കേസിലേക്ക് നയിച്ചത്.നടി നിത്യാ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. സിനിമാ നിരൂപണത്തിന്റെ മറവില്‍ സ്ത്രീകളെ അപമാനിച്ചതിന് ഇയാളെ പാലാരിവട്ടം പൊലീസ് ഒരിക്കല്‍ താക്കീത് ചെയ്ത് വിട്ടയച്ചതായിരുന്നു. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. തിയേറ്ററില്‍ നിന്ന് ഇയാളെ പുറത്താക്കുന്ന സ്ഥിതിവിശേഷവും ഉണ്ടായിരുന്നു.നേരത്തെ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതില്‍ സന്തോഷിനെക്കൊണ്ട് നടന്‍ ബാല മാപ്പ് പറയിച്ചിരുന്നു. തന്റെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് സന്തോഷ് വര്‍ക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്. താന്‍ ചെയ്തത് തെറ്റാണ് എന്ന് സമ്മതിച്ച സന്തോഷ് അന്ന് മോഹന്‍ലാലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും മാപ്പു പറഞ്ഞിരുന്നു. അതേസമയം വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts