Your Image Description Your Image Description

സ്‌കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് പത്താം ബാച്ചിന്റെ 2025 മെയ് മാസത്തിൽ നടത്തിയ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധപ്പെടുത്തി. ഫലം www.scolekerala.org യിൽ ലഭ്യമാണ്.

ഉത്തരക്കടലാസ് പുനർമൂല്യനിർണയം / സ്‌ക്രൂട്ടിണി/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ആഗസ്റ്റ് 11 മുതൽ 23 വരെ ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫോം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫീസ് ഓൺലൈനായി അടച്ച ശേഷം അസൽ ചെലാനും, മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഉൾപ്പെടെ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതം സെക്രട്ടറി, ബോർഡ് ഓഫ് ഡി.സി.എ എക്സാം, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ 23ന് വൈകുന്നേരം 5 നകം അപേക്ഷ സമർപ്പിക്കണം.

 

Related Posts