Your Image Description Your Image Description

ഡെയിലി മാറുന്ന അപ്ഡേറ്റുകളിൽ വഹട്സപ്പിലും ഇൻസ്റാഗ്രാമിലുമൊക്കെ ഹറാം കൊല്ലുന്നവർക്ക് സ്കൈപ്പ് എന്ന ആപ്പിനെ ഓർമ്മയുണ്ടോ? അതെ ഗെയ്‌സ് വാട്ട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് വീഡിയോ കോളിംഗിനായി മൈക്രോസോഫ്റ്റിന്റെ സ്കൈപ്പ് വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അതിലൂടെ തളിർക്കുകയും വാദി കറിയുകയും ചെയ്തിരുന്ന അനേകം പ്രണയവും സൗഹൃദവുമെല്ലാം സ്കൈപ്പിന് പറയാനുള്ള കഥകളിൽ പെടുന്നുമുണ്ട്. അതിൽ സാധാരണക്കാർ മുതൽ പ്രൊഫഷണൽ ജോലിക്കാർ വരെ ഭാഗവുമായിരുന്നു . എന്നാൽ ഇന്നത്തോട് കൂടി ഇന്റർനെറ്റിലെ വീഡിയോ കോളിംഗിലെ ഏറ്റവും വലിയ പേരായിരുന്ന സ്കൈപ്പ് പ്രവർത്തനം അവസാനിക്കാൻ പോവുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കൊപ്പമുള്ള വർഷങ്ങളുടെ വിശ്വസ്‍ത സേവനത്തിന് ശേഷമാണ് മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടുന്നത്. ഒരുകാലത്ത് ഇന്റർനെറ്റിലെ വീഡിയോ കോളിംഗിലെ ഏറ്റവും വലിയ പേരായിരുന്ന സ്കൈപ്പ് നിലവിൽ കാലഹരണപ്പെട്ട അവസ്ഥയിലാണ് ഉള്ളത്. ഈ സാഹചര്യത്തിൽ, മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടാൻ തീരുമാനിച്ചതിന്റെ കാരണവും അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്തെന്നും അറിയാം.
സ്കൈപ്പ് അടച്ചുപൂട്ടാനുള്ള ഏറ്റവും വലിയ കാരണം മൈക്രോസോഫ്റ്റിന്റെ പൂർണ്ണ ശ്രദ്ധ മറ്റൊരു വീഡിയോ കോളിംഗ് ആപ്പായ ടീംസിൽ കേന്ദ്രീകരിച്ചതാണ് എന്നാണ് റിപ്പോർട്ടുകൾ. ഓഫീസ്, വ്യക്തിഗത സംഭാഷണങ്ങൾക്കുള്ള ഒരു വേദിയായാണ് മൈക്രോസോഫ്റ്റ് ടീംസിനെ വിഭാവനം ചെയ്തിട്ടുള്ളത്. സ്കൈപ്പ് ഇപ്പോൾ ഈ മത്സരത്തിൽ പിന്നിലാണ്. എല്ലാവരും അവരുടെ ആശയവിനിമയവും ജോലിയും ഒരിടത്ത് തന്നെ ചെയ്യണമെന്ന് മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ടീംസിന് മുൻഗണന നൽകുന്നത്. അതിനാൽ, സ്കൈപ്പ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സ്കൈപ്പ് ഷട്ട്ഡൗൺ ചെയ്യുന്നതിന് മുമ്പ് ടീംസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് മതിയായ സമയം മൈക്രോസോഫ്റ്റ് നൽകിയിട്ടുണ്ട്. അതായത്, 2025 മെയ് 5 വരെ നിങ്ങൾക്ക് സ്കൈപ്പ് ഉപയോഗിക്കാം. എന്നാൽ അതിനുശേഷം അത് നിർത്തലാക്കും. ഈ മാറ്റത്തിൽ ഉപയോക്താക്കൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുമെന്നും അതുവഴി അവർക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ടീംസിലേക്ക് മാറാൻ കഴിയുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. സ്കൈപ്പിന്റെ പണമടച്ചുള്ള സേവനങ്ങൾക്കും ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. പുതിയ പെയ്ഡ് ഉപയോക്താക്കൾക്കായി സ്കൈപ്പ് ക്രെഡിറ്റ്, കോളിംഗ് പ്ലാനുകൾ വിൽക്കുന്നത് മൈക്രോസോഫ്റ്റ് നിർത്തി. എന്നാൽ നിങ്ങൾ ഇതിനകം തന്നെ പണമടച്ചുള്ള സ്കൈപ്പ് ഉപയോക്താവാണെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റും സബ്സ്ക്രിപ്ഷനും അടുത്ത പുതുക്കൽ തീയതി വരെ സാധുവായി നിലനിർത്താം. എങ്കിലും, നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ അവസാനിച്ചുകഴിഞ്ഞാൽ സ്കൈപ്പും അവസാനിക്കും.
സ്കൈപ്പിൽ നിന്ന് ടീംസിലേക്കുള്ള മാറ്റം മൈക്രോസോഫ്റ്റ് എളുപ്പമാക്കിയിട്ടുണ്ട്. നിങ്ങൾ ഒരു സ്കൈപ്പ് ഉപയോക്താവാണെങ്കിൽ, നിങ്ങളുടെ സ്കൈപ്പ് അക്കൗണ്ട് ഉപയോഗിച്ച് ടീംസിൽ ലോഗിൻ ചെയ്താൽ മതി. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങളുടെ എല്ലാ കോൺടാക്റ്റുകളും ചാറ്റുകളും കോളുകളും ടീമുകളിലേക്ക് എളുപ്പത്തിൽ കൈമാറാൻ കഴിയും. വൺ-ഓൺ-വൺ കോളുകൾ, ഗ്രൂപ്പ് ചാറ്റുകൾ, ഫയൽ പങ്കിടൽ തുടങ്ങിയ ഫീച്ചറുകൾ കലണ്ടർ, മറ്റ് ഉപകരണങ്ങൾ എന്നിവയ്‌ക്കൊപ്പം ടീംസിൽ ഇതിനകം ലഭ്യമാണ്. 2003ലാണ് സ്കൈപ്പ് ആദ്യമായി ലോഞ്ച് ചെയ്തത്. 2011ലാണ് സ്കൈപ്പ് കമ്മ്യൂണിക്കേഷനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നത്.
പിന്നീട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്ത് കമ്പനി അതിന്റെ സവിശേഷതകൾ ക്രമേണ കുറയ്ക്കുകയും അതിനുശേഷം 2017-ൽ ടീംസ് ആരംഭിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts