Your Image Description Your Image Description

പാട്ന: ​ബീഹാറിൽ വീട്ടിലെ പൂട്ടിയിട്ട ശുചിമുറിയിൽ യുവതിയുടെ മൃതദേ​ഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ​ദുരഭിമാനക്കൊലയെ കുറിച്ചുള്ള വിവരങ്ങൾ. അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ മകളെ വിളിച്ചുവരുത്തി പിതാവ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സാക്ഷി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അയൽവാസിയായ യുവാവുമായി സാക്ഷി പ്രണയത്തിലായിരുന്നു. ഇരുവരും പഠിച്ചത് ഒരേ കോളേജിലാണ്. എന്നാൽ, ഇരുവരും വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരായിരുന്നു. ഈ കാരണം പറഞ്ഞ് ഇവരുടെ ബന്ധം കുടുംബം അംഗീകരിച്ചില്ല. തുടർന്ന് സാക്ഷി വീട് വിട്ട് യുവാവിനൊപ്പം ഡൽഹിയിലേക്ക് പോവുകയായിരുന്നു.

സാക്ഷിയോട് നാട്ടിലേക്ക് തിരികെ വരാൻ ആവശ്യപ്പെട്ട് മുകേഷ് സിംഗ് നിരന്തരം വിളിച്ചുകൊണ്ടേയിരുന്നു. എല്ലാ പ്രശ്‌നങ്ങളും സംസാരിച്ച് പരിഹരിക്കാം എന്ന് വാക്കും നൽകി. പിതാവിനെ വിശ്വസിച്ച് സാക്ഷി നാട്ടിലെത്തിയപ്പോഴായിരുന്നു അരും കൊല.

മടങ്ങി വന്ന മകളെ കാണാനില്ലെന്ന് പറഞ്ഞ് മുകേഷ് സിംഗിന്റെ ഭാര്യയാണ് പോലീസിനെ വിവരം അറിയിച്ചത്. ഇവരുടെ വീട് പരിശോധിക്കുന്നതിനിടെ പൂട്ടിയിട്ട ശുചിമുറിയിൽ നിന്ന് ദുർഗന്ധം വരുന്നതായി പോലീസ് ശ്രദ്ധിച്ചു. അത് തുറന്നപ്പോഴാണ് സാക്ഷിയുടെ മൃതദേഹം കണ്ടത്. തൊട്ടുപിന്നാലെ മുകേഷ് സിംഗ് അറസ്റ്റിലായി. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts