Your Image Description Your Image Description

കഴക്കൂട്ടം: സഹോദരന്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. വിഴിഞ്ഞം ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് (25) കുത്തേ​റ്റത്.

വെട്ടുകാട് സ്വദേശിയും ഗാംഗുലിയുടെ ജ്യേഷ്ഠനുമായ രാഹുലാണ് കുത്തിയത്. രണ്ടുപേരും ഓട്ടോ ഡ്രൈവർമാരാണ്. ഇന്നലെ വൈകിട്ട് 5.15ന് കഴക്കൂട്ടം ജംഗ്ഷനിലായിരുന്നു ആക്രമണം ഉണ്ടായത്.

കുടുംബ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുത്തേ​റ്റ ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തലയിലും ശരീരത്തിലെ വിവിധ ഭാഗങ്ങളിലും പരിക്കുണ്ട്.പ്രതി രാഹുൽ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts