Your Image Description Your Image Description

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് അ​ഞ്ചു​ദി​വ​സ​ത്തി​നു ശേ​ഷം സ്വ​ർ​ണ​വി​ല താ​ഴേ​ക്ക്. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 73,160 രൂ​പ​യി​ലും ഗ്രാ​മി​ന് 9,145 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് അ​ഞ്ചു​രൂ​പ കു​റ​ഞ്ഞ് 7,500 രൂ​പ​യി​ലെ​ത്തി.

ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 155 രൂ​പ​യും പ​വ​ന് 1,240 രൂ​പ​യും കു​തി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് താ​ഴേ​ക്കു​പോ​യ​ത്. തി​ങ്ക​ളാ​ഴ്ച ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു.ജൂ​ൺ 14ന് ​ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,320 രൂ​പ​യും പ​വ​ന് 74,560 രൂ​പ​യു​മെ​ന്ന ച​രി​ത്ര വി​ല​യി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്, വി​ല താ​ഴേ​ക്കു പോ​കു​ന്ന​താ​ണ് ക​ണ്ട​ത്.ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്.

Related Posts