Your Image Description Your Image Description

സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. ഇന്ന് പവന് 160 രൂപ കൂടി 75,200 രൂപയായി. ഇന്നലെ 75,040 രൂപയിലായിരുന്നു സ്വര്‍ണവ്യാപാരം നടന്നത്. മൂന്ന് ദിവസമായി പവന്‍ വില 75,000ത്തിനു മുകളിലാണ്. ഗ്രാമിന് 20 രൂപ കൂടി വില 9,400 ആയി. ഇത് രണ്ടാം തവണയാണ് സ്വര്‍ണവില 75,000 കടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് പവന്‍ വില ഇത്രയും ഉയരത്തിലെത്തുന്നത്.

രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഉയര്‍ന്നതിനാലാണ് സംസ്ഥാനത്തും സ്വര്‍ണവില കുതിച്ചുയരുന്നത്. പണിക്കൂലിയും ജി എസ് ടിയുമടക്കം 80,000 രൂപയ്ക്ക് മുകളില്‍ നല്‍കിയാലേ ഒരു പവന്‍ ആഭരണരൂപത്തില്‍ ലഭിക്കൂ. ഈ മാസം 1,760 രൂപയാണ് പവന് വര്‍ധിച്ചത്.ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റം ഡോളറിന് കരുത്ത് നല്‍കിയപ്പോള്‍ രൂപ ഇടിവിലാണ്.

Related Posts