Your Image Description Your Image Description

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വില്‍പ്പന വില 72,840 രൂപയായി. ഗ്രാമിന് വെറും അഞ്ച് രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9100 രൂപയെന്നത് 9105 രൂപയായി ഉയര്‍ന്നു.

കുറച്ചു ദിവസങ്ങളിലായി ഏറിയും കുറഞ്ഞും നില്‍ക്കുകയായിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച മുതലാണ് വീണ്ടും കുതിച്ചുയരാന്‍ തുടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവില പവന് 1240 രൂപ വര്‍ധിച്ചു. ശേഷം ഇന്നലെ പവന് 360 രൂപ കുറയുകയും ചെയ്തിരുന്നു.

Related Posts