Your Image Description Your Image Description

കാ​യം​കു​ളം: പ​ട്ടാ​പ്പ​ക​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​കളെ റി​മാ​ൻ​ഡ് ചെയ്‌തു. നൂ​റ​നാ​ട് പു​തു​പ്പ​ള്ളി​കു​ന്നം ഖാ​ൻ മ​ൻ​സി​ൽ ഷൈ​ജു ഖാ​ൻ (42), അ​മ്പ​ല​പ്പു​ഴ വ​ള​ഞ്ഞ​വ​ഴി​പൊ​ക്ക​ത്തി​ൽ വീ​ട്ടി​ൽ പൊ​ടി​മോ​ൻ (27) എ​ന്നി​വ​രെ​യാ​ണ് മാ​വേ​ലി​ക്ക​ര കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

മാ​ർ​ച്ച് 24ന് ​താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വി​ൽ സ​തി​യ​മ്മ​യു​ടെ പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട് പ​ട്ടാ​പ്പ​ക​ല്‍ കു​ത്തി​ത്തു​റ​ന്ന് ഒ​രു പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​വ​ള​യും 52,000 രൂ​പ​യും ക​വ​ര്‍​ച്ച ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ക​രു​നാ​ഗ​പ്പ​ള​ളി​യി​ലെ ഷോ​റൂ​മി​ല്‍ നിന്നും പൊ​ടി​മോ​ന്‍ വാ​ങ്ങി​യ പു​തി​യ യ​മ​ഹ എ​ന്‍‌​റൈ​സ​ര്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ളും മോ​ഷ​ണത്തിന് ഉ​പ​യോ​ഗി​ച്ച ഹോ​ണ്ട ഡി​യോ സ്കൂ​ട്ട​റും മ​ഹീ​ന്ദ്ര പി​ക്ക​പ്പും പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts