Your Image Description Your Image Description

ചാരുംമൂട്: പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. നൂറനാട് പുതുപ്പളളിക്കുന്നം മുറിയിൽ ഖാൻ.പി.കെ (42), അമ്പലപ്പുഴ വളഞ്ഞവഴി പൊക്കത്തിൽ വീട്ടിൽ പൊടിമോൻ (27) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ലഹരിക്കേസും മറ്റ് മോഷണ കേസുകളും ഉണ്ട്.

കഴിഞ്ഞ മാസം 24നാണ് ചാരുംമൂട് സതിയമ്മയുടെ വീട് കുത്തിത്തുറന്ന് ഒരുപവന്റെ സ്വർണവളയും 52000 രൂപയും മോഷ്ടിച്ചത്. കടയിൽ പോയിരുന്ന സതിയമ്മ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

മോഷ്ടാക്കൾ സംഭവദിവസം ഉച്ചക്ക് സതിയമ്മയുടെ വീട്ടുമുറ്റത്ത് ഒരു കറുത്ത സ്‌കൂട്ടറിൽ നിൽക്കുന്നതായി അയൽവാസിയായ ഒരു സ്ത്രീയും കുട്ടിയും കണ്ടിരുന്നു. ഈ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts