Your Image Description Your Image Description

യുവ നേതാക്കൾ കുറച്ചു കൂടി സംയമനം പാലിക്കണമെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർക്കായാലും തെറ്റുകൾ പറ്റും. എന്നാൽ അതിനെ ഇത്തരത്തിൽ വളച്ചു പറയുന്നത്, അതും ഒരേ പാർട്ടിയിൽ തന്നെയുള്ള മുതിർന്ന നേതാക്കളെ മറ്റുള്ളവർക്ക് മുൻപിൽ ഇട്ടു കൊടുത്തു ക്കൊണ്ടു പറയുന്നത് ഒട്ടും ന്യായീകരിക്കാൻ പറ്റുന്ന ഒന്നല്ല എന്നാണ് വി ഡി സതീശൻ പറയുന്നത്. വിവരമില്ലായ്മയും ഗുരുത്വമില്ലായ്മയുമെല്ലാം ഒരു ചങ്ങലയാണ്. അതിങ്ങനെ ഒന്നിൽ നിന്നും ഒന്നായി പൊയ്ക്കൊണ്ടിരിക്കും. അത് മൊത്തത്തിലുള്ള നിലനിൽപ്പിനെ തന്നെ ബാധിക്കും. സതീശൻ പറയുന്നു.
മാത്രമല്ല, ഇതൊക്കെ പറയാൻ ഇവർക്കൊക്കെ ഉള്ള യോഗ്യത എന്താണ്? കൊണ്ടും കൊടുത്തും തന്നെയാണ് ഞങ്ങളൊക്കെ ഇവിടെ വരെ എത്തിയത്. വര്ഷങ്ങളുടെ പ്രവർത്തന പാരമ്പര്യം തന്നെയാണ് തങ്ങൾക്കൊക്കെ ഉള്ളത്. അല്ലാതെ ഇവരെയൊക്കെ പോലെ ചുമ്മാ തോന്നിയ ഒരു തോന്നലിനു ഇറങ്ങി പുറപ്പെട്ടതല്ല. അതുകൊണ്ടു തന്നെ വാക്കുകൾ ഉപയോഗിക്കുമ്പോൾ അപ്പുറത്തുള്ളവർ ആരാണെന്ന് ഓർത്ത് സൂക്ഷിച്ചു സംസാരിക്കണം അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വടകര എംപി ഷാഫി പറമ്പിൽ രംഗത്ത് വന്നതോട് കൂടിയാണ് സംഭവത്തിലെ അപകടം മനസ്സിലാക്കി നേതാക്കൾ പ്രതികരിച്ചു തുടങ്ങിയത്. . യൂത്ത് കോൺഗ്രസ് എല്ലാ കാലത്തും സ്വതന്ത്ര അഭിപ്രായം പറയാറുണ്ടെന്നും അത് പാർട്ടിക്ക് നല്ലത് എന്ന സ്പിരിറ്റിൽ കോൺഗ്രസ് എടുക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അധ്യക്ഷ പദവിയിൽ പാർട്ടി ഉചിതമായ രീതിയിൽ ഉചിതമായ സമയത്ത് കൈക്കൊളളുമെന്നും ഇക്കാര്യത്തിൽ പ്രവർത്തകരുടെ വികാരം മനസിലാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഷാഫി പറഞ്ഞു. വിഷയത്തിൽ സഭ ഇടപെട്ടു എന്ന തരത്തിലുളള പ്രചാരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളോട് യുദ്ധം പ്രഖ്യപിക്കുന്ന പാർട്ടി അല്ല കോൺഗ്രസ് എന്നാണ് ഷാഫി പറയുന്നത്. ആളുകൾ തങ്ങളെ കാണുമ്പോഴൊക്കെ നിങ്ങൾ ഇങ്ങനെയായാൽ പറ്റില്ല. കുറച്ചു കൂടി നല്ല രീതിയിൽ പ്രവർത്തിക്കണം എന്ന് പറയുന്നുണ്ടത്രേ. നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ മാറ്റി പാർട്ടിക്ക് വേണ്ടി നിലകൊള്ളണമെന്നു അവർ പറയുമ്പോൾ ഷാഫി കേൾക്കുന്നത് അവരുടെയെലാം ഉള്ളിൽ ഒരു കോൺഗ്രെസ്സുകാരൻ ഉള്ളതുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത് എന്നാണ്. എന്നാൽ അവരത് പറയുന്നത് സഹികെട്ടിട്ടാണെന്നു നമുക്കല്ലേ അറിയൂ. അത്രയ്ക്ക് അനിവാര്യമായ ഒന്നാണത്രെ കേരളത്തിൽ കോൺഗ്രസ്.
തള്ളുമ്പോൾ കുറച്ചു മയത്തിലൊക്കെ തല്ലണ്ടേ ആശാനേ.
കഴിഞ്ഞ ദിവസമാണ് കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ രൂക്ഷവിമർശനമുന്നയിച്ചത്. പുനസംഘടനയുമായി ബന്ധപ്പെട്ട് എന്തിനാണ് ഇത്രയും അനിശ്ചിതത്വമെന്നാണ് രാഹുൽ ചോദിച്ചത്. ഹൈക്കമാൻഡ് ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. അല്ലെങ്കിൽ അത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യത്തെ ബാധിക്കും. അവർ തുടരുകയാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണം. വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞെടുപ്പല്ല പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് എന്ന ബോധ്യം വേണം. ആ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട സമയത്ത് പ്രസ്ഥാനം ഇത്തരം ചർച്ചകളുടെ പിറകേ പോകുന്നത് സാധാരണ പ്രവർത്തകന്റെ ആത്മവീര്യം തകർക്കും’-എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. മുതിർന്ന നേതാക്കൾ കുറച്ചുകൂടി ഉത്തരവാദിത്തത്തോടു കൂടി പെരുമാറണമെന്നും രാഹുൽ പറഞ്ഞിരുന്നു.

സത്യം പറഞ്ഞാൽ കോൺഗ്രെസ്സുകാർ ആണെന്ന് പറയാൻ തലയിൽ മുണ്ടിടേണ്ട അവസ്ഥയാണ് ഓരോ അണികൾക്കും. ആദ്യമൊക്കെ മറ്റു പാർട്ടികൾ മാത്രമേ കളിയാക്കിയിരുന്നുള്ളു. വന്നു വന്ന് മുട്ടയിൽ നിന്നും വിരിയാത്ത പിള്ളേർ വരെ കളിയാക്കി തുടങ്ങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts