Your Image Description Your Image Description

സതീശൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് ഗതി .സർക്കാരിന്റെ നാലാം വാർഷികം ബഹിഷ്കരിക്കുന്നുവെന്നും ആശമാരെ സർക്കാർ പരിഗണിക്കുന്നില്ല എന്നുമൊക്കെ ഘോരഘോരം പ്രസംഗിച്ചു നടക്കുകയായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിലൊക്കെ സതീശൻ. പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ഭരണ മികവ് ഉയർത്താൻ സഹായിക്കുന്ന ഒരു വിഭാഗം തന്നെയാണ്. തെറ്റുകൾ ചൂണ്ടിക്കാട്ടിയും അഴിമതി തിരുത്തിയും അവരെ മുന്നോട്ടു കൊണ്ടുപോകാൻ, അഴിമതിയും തെറ്റുകളും ചെയ്യാതിരിക്കാൻ ഒക്കെ കാരണം പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ശക്തമായ പ്രതിപക്ഷം തന്നെയാണ്. പക്ഷേ കേരളത്തിലെ പ്രതിപക്ഷ നേതാവും കോൺഗ്രസുകാരും ഏതു കാര്യത്തിലും സർക്കാരിനെ വിമർശിക്കാനും കണ്ണടച്ച് തെറ്റാണെന്ന് സ്ഥാപിക്കാനും വേണ്ടി മാത്രമാണ് മുന്നോട്ടുപോകുന്നത്. ഇതിനെതിരെ ഹൈക്കമാൻഡ് തന്നെ കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരെ വിലക്കിയതാണ് .ജനങ്ങൾക്കിടയിൽ ഭരണപക്ഷം എന്ത് ചെയ്താലും അതിനെ വിമർശിക്കുന്ന വിഭാഗമാണ് പ്രതിപക്ഷം എന്ന ധാരണ ഉണ്ടാക്കിയെടുക്കരുത് എന്ന് വ്യക്തമായി ഹൈക്കമാന്റെ ഇവരെ താക്കീത് ചെയ്തിരുന്നു. ശക്തനായ ഒരു പ്രതിപക്ഷനേതാവ് ഭരണകൂട ത്തോളം തന്നെ പ്രാധാന്യമുള്ള വ്യക്തിയായി മാറേണ്ടതാണ്. ഇവിടെ സതീശൻ നനഞ്ഞ ഓലപ്പടക്കം പോലെയാണ്. തീ കണ്ടാൽ പൊട്ടും എന്ന തോന്നും .പക്ഷേ കാര്യം പറഞ്ഞു വരുമ്പോൾ ആകെ പുകഞ്ഞ് നനഞ്ഞ് അണഞ്ഞു പോകും. എന്ത് വാദഗതികൾ സതീശൻ നിരത്തിയാലും അതിന്റെ കടയ്ക്കൽ വച്ച് വെട്ടാറാണ് പിണറായി പതിവ്. വിഴിഞ്ഞം കമ്മീഷനും ചടങ്ങിലും പ്രതിപക്ഷ നേതാവ് പുറത്ത്. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള ഒരു കാര്യത്തിലും ഞാൻ പങ്കെടുക്കില്ല എന്ന് സതീശൻ പങ്കെടുക്കാൻ താല്പര്യമില്ലെങ്കിൽ വേണ്ട ഒരു മൂലയ്ക്ക് ഒതുങ്ങി ഇരുന്നോ എന്ന് പിണറായി. അങ്ങനെ പറഞ്ഞാൽ പറ്റില്ല എന്നെ ക്ഷണിച്ചേ പറ്റൂ എന്ന് സതീശൻ. പിണറായി ആണെങ്കിൽ കേട്ട ഭാവവുമില്ല. അങ്ങനെ സതീശൻ പിന്നെയും ശശിയായി.വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. വാർഷികാഘോഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഒഴിവാക്കൽ. മെയ്‌ 2 -ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നത്.വിഴിഞ്ഞം കമ്മീഷനിങ് സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് എന്നാണ് സർക്കാർ വിശദീകരണം. ഇതിന് പിന്നാലെയാണ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചത്. എന്നാൽ സ്ഥലം എംപിയായ ശശി തരൂരിനും, എംഎൽഎയായ എം വിൻസന്റിനും ക്ഷണമുണ്ട്. ഇരുവരും പങ്കെടുക്കുമെന്നാണ് വിവരം.അതാണ് ഏറ്റവും വലിയ തമാശ. ശശി തരൂർ തീർച്ചയായും പങ്കെടുക്കും എന്ന കാര്യവും ഉറപ്പായി. അത് സതീശനും കേരളത്തിലെ കോൺഗ്രസുകാർക്ക് വിട്ട് നല്ല കൊട്ടായിരിക്കും. കഴിഞ്ഞപ്രാവശ്യം ശശി തരൂർ പങ്കെടുക്കാതിരുന്നത് വിഴിഞ്ഞം തീരദേശ നിവാസികളുടെ പല പ്രശ്നങ്ങൾക്കും പരിഹാരമായി ഇല്ല എന്ന കാരണത്താൽ ആയിരുന്നു എന്നാൽ ഇപ്രാവശ്യം എല്ലാ പ്രശ്നങ്ങളും സമയബന്ധിതമായി സർക്കാർ പരിഹരിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് ദിവ്യ എസ് അയ്യരെ കോൺഗ്രസുകാരെല്ലാം കൂടി പിണറായി അനുകൂലിയാക്കി കൊത്തി വലിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലക്കാരി എന്ന നിലയിൽ ദിവ്യയും പിണറായിയോടൊപ്പം ചടങ്ങുകളിൽ വളരെ സന്തോഷത്തോടുകൂടി അടുപ്പത്തോടെ കൂടി പങ്കെടുക്കുന്ന പല വീഡിയോകളും ഫോട്ടോകളും ഇതിനോടകം പുറത്തുവരികയും ചെയ്തു. ഈ ചടങ്ങിന്റെ മുഖ്യ ആകർഷണം ദിവ്യ കൂടിയാണെന്നും പറയാതെ വയ്യ. ഇതൊക്കെ കൂടിയാകുമ്പോൾ കേരളത്തിലെ കോൺഗ്രസുകാർക്ക് നാണം കെടാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്.വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയപ്പോൾ പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നു. പിന്നീട് ട്രയൽ റൺ ഉദ്ഘാടനത്തിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കിയിരുന്നു.കമ്മഷനിംഗിന് മുന്നോടിയായി മുഖ്യമന്ത്രി തുറമുഖത്തു നേരിട്ട് എത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. കുടുംബസമേതം ആണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ഡിസംബർ മാസത്തോടുകൂടി തുറമുഖത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. റെയിൽ – റോഡ് കണക്ടിവിറ്റി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി 2028 ഓടെ തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് സർക്കാരിൻ്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts