Your Image Description Your Image Description

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്. പഹൽഗാമിൽ ഭീകരർ വെടിയുതിർക്കുമ്പോൾ ഇതൊന്നുമറിയാതെ പകർത്തിയ സെൽഫി വീഡിയോ ആണിത്. സിപ്പ് ലൈനിലൂടെ പോകുമ്പോൾ വെടിവെപ്പ് നടക്കുന്നതും ആളുകൾ ചിതറിയോടുന്നതും വെടിയേറ്റ് വീഴുന്നതുമെല്ലാമാണ് വീഡിയോയിൽ. സഞ്ചാരിയായ ഋഷി ഭട്ട് ആണ് വീഡിയോ ചിത്രീകരിച്ചത്.

സിപ്പ് ലൈൻ ഓപ്പറേറ്റർ മൂന്ന് തവണ അള്ളാഹു അക്ബർ എന്ന് ചൊല്ലുന്നതും വെടിയൊച്ചയും വിഡിയോയിൽ ദൃശ്യമാണ്. ഇതോടെ ബൈസരൺ വാലി സിപ്പ് ലൈൻ ഓപ്പറേറ്ററെ എൻഐഎയും ജമ്മുകശ്മീർ പോലീസും ചോദ്യം ചെയ്യും. വെടിയൊച്ച കേട്ടിട്ടും സിപ്പ് ലൈൻ ഇയാൾ പ്രവർത്തിപ്പിച്ചതും വിനോദ സഞ്ചാരിയെ തള്ളി വിടുന്നതും വിഡിയോയിൽ വ്യക്തമാണ്. ഇതിൻറെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനുമാണ് തീരുമാനം. പഹൽഹാം തീവ്രവാദി ആക്രമണം തുടങ്ങിയപ്പോൾ കാശ്മീരി സിപ് ലൈൻ ഓപ്പറേറ്റർ വെടി ഒച്ച കേൾക്കുമ്പോൾ നാലു പാടും നോക്കി ഒരു ഭാവഭേദവും ഇല്ലാതെ “അല്ലാഹു അക്ബർ” പറഞ്ഞു സിപ് ലൈൻ യാത്രക്കാരനെ യാത്ര ആക്കുന്നു. വെടി ഒച്ച കേട്ടിട്ടും ഒരു ഭാവഭേദം ഇല്ലാതെ ആണ് ഇത് ചെയ്യുന്നത്.ഈ വീഡിയോ ഇന്ന് ആണ് പുറത്തു വന്നത്..ഇത് വൈറൽ ആയി. ഇതോടെ സിപ് ലൈൻ ഓപ്പറേറ്റർ NIA കസ്റ്റഡിയിൽ എടുത്തു എന്ൻ സൂചനകളാണ് ഇപ്പോൾ ലഭ്യമാകുന്നത്. 53 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ വീഡിയോയിൽ, നീല ചെക്ക് ഷർട്ട് ധരിച്ച് സൺഗ്ലാസും ഹെൽമെറ്റും സുരക്ഷാ ഉപകരണവും ധരിച്ച ഒരു വിനോദസഞ്ചാരി, സെൽഫി സ്റ്റിക്ക് ഉപയോഗിച്ച് സിപ്പ് ലൈൻ യാത്ര റെക്കോർഡ് ചെയ്യുകയാണ്. അതേസമയം തന്നെ, പശ്ചാത്തലത്തിൽ വെടിയൊച്ചകളും കേൾക്കാം. ഭീകരാക്രമണത്തെക്കുറിച്ച് അറിയാതെ, അഹമ്മദാബാദിൽ നിന്നുള്ള ഋഷി ഭട്ട് ആണ് പുഞ്ചിരിയോടെ തന്റെ യാത്ര ആസ്വദിച്ചതെന്ന് എൻഡിടിവി രിപ്പോർട്ടിൽ പറയുന്നു. വീഡിയോയിൽ ചിതറിയോടുന്നവർക്കിടയിൽ ഒരാൾ നിലത്ത് വീഴുന്നതും കാണാം. ഇയാൾ വെടിയേറ്റ് വീഴുന്നതാണെന്നാണ് നിഗമനം. സിപ്പ് ലൈൻ യാത്ര അവസാനിച്ച് ഇറങ്ങുമ്പോഴേക്കും വെടിവയ്പ്പിനെ കുറിച്ച് അറിഞ്ഞിരുന്നതായി അദ്ദേഹം പറയുന്നു. പിന്നീട് ഭാര്യയേയും മകനേയും കൂട്ടി ഓടാൻ തുടങ്ങി. ഒരു കുഴി പോലെയുള്ള സ്ഥലത്ത് ആളുകൾ ഒളിച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു, അവിടെ ഞങ്ങളും ഒളിച്ചതിനാൽ അവർക്ക് തങ്ങളെ കണ്ടെത്താനായില്ല. പത്ത് മിനിറ്റോളം വെടിയൊച്ച നിലച്ചപ്പോൾ ഞങ്ങൾ മെയിൻ ഗേറ്റിലേക്ക് ഓടാൻ തുടങ്ങി. ഇതിനിടയിൽ വെടിവയ്പ്പ് വീണ്ടും ആരംഭിച്ചു, നാലോ അഞ്ചോ പേർക്ക് വെടിയേറ്റു. തങ്ങളുടെ മുന്നിൽ ഏകദേശം 15-16 വിനോദസഞ്ചാരികൾക്ക് വെടിയേറ്റു. സിപ്പ് ലൈൻ ഓപ്പറേറ്റർ മൂന്ന് തവണ ഉറക്കെ ‘അല്ലാഹു അക്ബർ’ ചൊല്ലിയതിന് പിന്നാലെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് ഋഷി പറഞ്ഞു. ‘എനിക്ക് മുൻപ് ഭാര്യയും മകനും മറ്റ് നാലുപേരും സിപ്പ് ലൈനിൽ കയറി മറുകരയ്ക്ക് പോയിരുന്നു. അവർ കയറിയപ്പോൾ സിപ്പ് ലൈൻ ഓപ്പറേറ്റർ ദൈവത്തെ സ്തുതിച്ചിരുന്നില്ല. ഞാൻ സിപ്പ് ലൈനിൽ കയറിയപ്പോൾ അങ്ങനെയല്ല ഉണ്ടായത്. തൊട്ടുപിന്നാലെ ഭീകരർ വെടിവയ്പ്പ് ആരം ഭിച്ചുവെന്ന് ഋഷി പറയുന്നു. സിപ്പ് ലൈനിൽ അല്ലായിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്നും ഋഷി പറഞ്ഞു. ‘ഭാര്യയുടെ തൊട്ടടുത്ത് രണ്ട് ദമ്പതികൾ കൂടി ഉണ്ടായിരുന്നു. ഭീകരർ അവരോട് പേരും മതവും ചോദിച്ചു, തുടർന്ന് വെടിയുതിർത്തു. ഞാൻ റോപ്പ്വേയിൽ ആയിരുന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts