Your Image Description Your Image Description

കേരളാ ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. 2024-25 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി.. പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങിയവര്‍ക്കും, സി.ബി.എസ്.ഇ വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1 നേടിയവര്‍ക്കും. ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനം മാര്‍ക്കോ അതിലധികമോ വാങ്ങിയവര്‍ക്കും പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ/ബിരുദാനന്തര കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയവര്‍ക്കും കലാ, കായിക, സാംസ്‌കാരിക രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷകള്‍ www.peedika.kerala.gov.in ല്‍ ഒക്ടോബര്‍ 31 നകം സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, അംഗത്തിന്റെ ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, വിദ്യാര്‍ഥി പാസായ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ്, യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയത്, കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ കേരളത്തിലെ സര്‍വകലാശാലകളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തണം. ഫോണ്‍ – 0474-2792248.

 

Related Posts