Your Image Description Your Image Description

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്നാലെ നടപടിയുമായി പാകിസ്താനും. വാഗ അതിർത്തി അടച്ചു. 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ പാകിസ്താൻ വിടണം. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചു. ഷിംല അടക്കമുള്ള കരാർ മരവിപ്പിയ്ക്കാനും പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ സുരക്ഷാ സമിതി യോഗത്തിൽ തീരുമാനം ആയി. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറച്ചു. ഇന്ത്യൻ എയർലൈനുകൾക്ക് യാത്രാ അനുമതിയില്ല.

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്താൻ നിഷേധിച്ചു. 240 ദശലക്ഷം പാകിസ്ഥാനികളുടെ ജീവനാഡിയാണിതെന്നും ഇന്ത്യയുടെ നടപടി യുദ്ധസമാനമാണെന്നും ഇത് അം​ഗീകരിക്കാൻ കഴിയില്ലെന്നും പാകിസ്താൻ പറഞ്ഞു.

അതേസമയം അറബിക്കടലിൽ ഇന്ത്യ മിസൈൽ പരീക്ഷണം നടത്തിയതിന് പിന്നാലെ ഇന്നോ നാളെയോ മിസൈൽ പരീക്ഷണം പാകിസ്താനും നടത്തും. പാക്കിസ്ഥാനെതിരായ നടപടി ലോകരാജ്യങ്ങളോട് ഇന്ത്യ വിശദീകരിച്ച് ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യ ഉറപ്പാക്കി. പാകിസ്താനെ നയതന്ത്ര തലത്തിൽ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts