Your Image Description Your Image Description

ന്ത്യൻ ഇതിഹാസങ്ങളായ വിരാട് കോഹ്‍ലിയെയും രോഹിത് ശർമ്മയേയും കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഇതിഹാസങ്ങൾ ഏകദിന ക്രിക്കറ്റിനോട് വിടപറയുമോ എന്നാണ് ആരാധകരുടെ സംശയം.

ടെസ്റ്റിൽ നിന്നും ട്വന്റി-20യിൽ നിന്നും നേരത്തെ തന്നെ വിരമിച്ച ഇരുവരും ഏകദിനത്തിൽ മാത്രമാണ് തുടരുന്നത്. എന്നാൽ ഇരുവരും ടെസ്റ്റിൽ നിന്നും വിരമിക്കാൻ പാടില്ലായിരുന്നു എന്ന് പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും അനലിസ്റ്റുമായ ആകാശ് ചോപ്ര.

അതേസമയം 2024 ട്വന്റി-20 ലോകകപ്പ് വിജയിച്ചതിന് ശേഷമാണ് രോഹിത്തും വിരാടും ടി-20യോട് വിടപറഞ്ഞത്. ഇരുവരും ടെസ്റ്റിൽ തുരണമെന്നാണ് ചോപ്രയുടെ അഭിപ്രായം. ‘സത്യം എന്താണെന്ന് പറഞ്ഞാൽ ടെസ്റ്റിൽ നിന്നുമല്ലായിരുന്നു ഇരുവരും വിരമിക്കേണ്ടിയിരുന്നത്. ടെസ്റ്റിൽ തുടരുകയും ഏകദിനത്തിൽ നിന്നും വിരമിക്കുകയും ചെയ്യുന്നതായിരുന്നു ഇരുവർക്കും നല്ലത്‘, ആകാശ് ചോപ്ര പറഞ്ഞു.

Related Posts