Your Image Description Your Image Description

ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ സെലോ ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്‍ട്രിക് സ്‍കൂട്ടറായ നൈറ്റ്+ പുറത്തിറക്കി. വിലക്കുറവ് മാത്രമല്ല, ഇതുവരെ മിഡ് അല്ലെങ്കിൽ ഹൈ-റേഞ്ച് സ്‍കൂട്ടറുകളിൽ മാത്രം ലഭ്യമായിരുന്ന എല്ലാ സ്‍മാർട്ട് സവിശേഷതകളും ഈ സ്‍കൂട്ടറിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ ബജറ്റിൽ മികച്ച പ്രകടനം ആഗ്രഹിക്കുന്ന റൈഡർമാരെ മനസിൽവച്ചാണ് നൈറ്റ്+ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 59,990 രൂപയായി നിലനിർത്തിയിരിക്കുന്നു.

ഹിൽ ഹോൾഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, നീക്കം ചെയ്യാവുന്ന ബാറ്ററി തുടങ്ങിയ സ്‍മാർട്ട് സവിശേഷതകൾ ജെല്ലോ ഇലക്ട്രിക് നൈറ്റ് + ൽ നൽകിയിട്ടുണ്ട്. ദൈനംദിന റൈഡിംഗും നഗര സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ സവിശേഷതകളെല്ലാം നൽകിയിരിക്കുന്നത്. ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ഡ്യുവൽ-ടോൺ ഫിനിഷ് എന്നിവയുൾപ്പെടെ 6 ആകർഷകമായ കളർ ഓപ്ഷനുകളിലാണ് സ്‍കൂട്ടർ പുറത്തിറക്കിയിരിക്കുന്നതെന്നും കമ്പനി പറയുന്നു.

Related Posts