Your Image Description Your Image Description

ശ്രീന​ഗർ: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി സുരക്ഷാസേന ബോംബിട്ടു തകർത്തു. ഇതോടെ സേന ഒൻപതോളം ഭീകരവാദികളുടെ വീടുകൾ തകർത്തിട്ടുണ്ട്. ലഷ്കർ ഇ ത്വയ്ബ ഭീകരനായ ജമീൽ അഹമ്മദിൻ്റെയും ജെയ്ഷെ മുഹമ്മദ് അം​ഗമായ അമീർ നസീറിൻ്റെയും വീടാണ് സുരക്ഷാ സേന തകർത്തത്. ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലാണ് സംഭവം.

2016 മുതൽ ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയിലെ അം​ഗമാണ് ജമീൽ അഹമ്മദ്. കഴിഞ്ഞ ദിവസമാണ് ജെയ്‌ഷ് ഇ മൊഹമ്മദ് ഭീകരനായ അഹ്സാൻ ഉൽ ഹക്കിൻ്റെയും ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഹാരിസ് അഹമ്മദിൻ്റെയും വീടുകൾ സുരക്ഷ സേന തകർത്തത്. അഹ്‌സാൻ ഉൽ ഹക്ക് ജെയ്ഷെ മുഹമ്മദിന്റെ പുൽവാമയിലെ മുറാനിലെ വീടും, ഹാരിസ് അഹമ്മദിൻ്റെ പുൽവാമയിലെ കച്ചിപോറയിലെ വീടുമാണ് സുരക്ഷാ സേന തകർത്തത്.

ഇരുവർക്കും പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി സുരക്ഷ സേന കണ്ടെത്തിയതിനെ തുടർന്നാണ് വീടുകൾ തകർത്തത്. പഹൽ​ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകർത്തിരുന്നു. തദ്ദേശീയരായ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വീടുകൾ സ്ഫോടനത്തിലൂടെയാണ് പ്രാദേശിക ഭരണകൂടം തകർത്തത്.

ഭീകരരെ സഹായിക്കുന്നവരുടെ പട്ടികയും അന്വേഷണഏജൻസി തയ്യാറാക്കിയിട്ടുണ്ട്. കുപ്വാരയിലെ ഭീകരരുടെ ഒളിത്താവളം കഴിഞ്ഞ ദിവസം തക‍ർത്തിരുന്നു. പിന്നാലെ എകെ 47 ഉൾപ്പടെ വൻ ആയുധ ശേഖരം സൈന്യം പിടിച്ചെടുത്തിരുന്നു.

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ സമീപവാസികളില്‍ നിന്നുള്ള കടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം. ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയി.

ജമ്മു-കശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന 14 പ്രാദേശികഭീകരരുടെ പട്ടിക രഹസ്യാന്വേഷണ ഏജൻസികൾ ശനിയാഴ്ച പുറത്തുവിട്ടിരുന്നു. 20-നും 40-നുമിടയ്ക്ക് പ്രായമുള്ളവരാണിവർ. മൂന്നുപേർ ഹിസ്ബുൾ മുജാഹിദ്ദീന്റെയും എട്ടുപേർ ലഷ്‌കറെ തൊയ്ബയുടെയും മൂന്നുപേർ ജയ്ഷെ മുഹമ്മദിന്റെയും പ്രവർത്തകരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts