Your Image Description Your Image Description

ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. അമേഠിയിലെ ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് എന്ന ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. അന്‍സര്‍ അഹമ്മദ് (38) എന്നയാള്‍ക്കാണ് രണ്ടാം ഭാര്യയില്‍നിന്നും ഉപദ്രവം ഏല്‍ക്കേണ്ടിവന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

സേബ്‌ജോള്‍, നസ്നീന്‍ ബാനു എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് അന്‍സര്‍ അഹമ്മദിനുള്ളത്. രണ്ട് ഭാര്യമാരിലും അഹമ്മദിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതേച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നതായി പരിസരവാസികള്‍ പറയുന്നു. ഇത്തരത്തില്‍ രൂക്ഷമായ ഒരു വാക്കുതര്‍ക്കത്തിനിടെയാണ് അന്‍സറിനെ രണ്ടാംഭാര്യ നസ്‌നീന്‍ കത്തി ഉപയോഗിച്ച് ആക്രമിച്ചത്.

Related Posts