Your Image Description Your Image Description

മുംബൈ വിമാനത്താവളത്തിലെ ഡാറ്റാ നെറ്റ്‌വർക്ക് തകരാറിലായി. തുടർന്ന് ധാരാളം വിമാനസർവീസുകൾക്ക് തടസം നേരിട്ടു. തകരാറിലായ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.

ഡാറ്റാ നെറ്റ്‌വർക്ക് തടസം നേരിട്ടതിനെത്തുടർന്ന് എയർ ഇന്ത്യ ഉൾപ്പെടെ നിരവധി വിമാനങ്ങൾ പുറപ്പെടുന്നത് വൈകി. തകരാർ പരിഹരിച്ചെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാകുവാൻ കാലതാമസമെടുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാനങ്ങളുടെ സ്റ്റാറ്റസുകൾ പരിശോധിക്കണമെന്നും യാത്രക്കാർക്ക് നിർദേശമുണ്ട്.

Related Posts