Your Image Description Your Image Description

തിരുവനന്തപുരം: മിമിക്രി, സിനിമ താരമായ കലാഭവന്‍ നവാസിന്‍റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. മിമിക്രി വേദികളിലൂടെ മലയാളികളെ ചിരിപ്പിച്ച അതുല്യ കലാകാരനായിരുന്നു കലാഭവന്‍ നവാസ് എന്ന് സതീശൻ അനുശോചന കുറിപ്പിൽ വ്യക്തമാക്കി.

മിമിക്രി വേദികളിലെ അസാധാരണ പ്രകടനത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലും നവാസ് സ്ഥാനമുറപ്പിച്ചത്. മിമിക്രി എന്ന കലാരൂപത്തെ ജനകീയമാക്കിയ കലാകാരന്മാരില്‍ ഒരാളായിരുന്നു നവാസ്.കലാഭവന്‍ നവാസിന്റെ വിയോഗം കലാകേരളത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Related Posts