Your Image Description Your Image Description

കൊല്ലം : മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിച്ച കേസിലെ പ്രതി പുതിയകാവ് പട വടക്ക്, ബിസ്മില്ല മനസിലിൽ അൻഷാദ് പിടിയിലായി. ശൂരനാട് പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നിരവധി മോഷണ, കവർച്ചാ കേസുകളിലെ പ്രതിയാണ് അൻഷാദ്. ഇയാൾ കുറെ നാളുകളായി ഒളിവിൽ കഴിയുകയായിരുന്നു. കരുനാഗപ്പള്ളി, ചവറ, ഹരിപ്പാട്, കായംകുളം, ഓച്ചിറ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കവർച്ച, മോഷണം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts