Your Image Description Your Image Description

ആലപ്പുഴ : വൈദ്യുതി തടസവും അപകട സാധ്യതയും സംബന്ധിച്ച്പ രാതികള്‍ അറിയിക്കുവാന്‍​ ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ പരിധിയില്‍ ഉള്ളവര്‍ക്ക് 9496008413 എന്ന നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ് .

വൈദ്യുതി സംബന്ധമായ അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും വേഗം അത് സെക്ഷന്‍ ഓഫീസുകളിലോ 9496010101എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കേണ്ടതാണ്. പരാതികള്‍ അറിയിക്കാന്‍ 9496001912 എന്ന ടോള്‍ഫ്രീ നമ്പറില്‍ വാട്‌സാപ്പ്
മുഖേനയോ കോള്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ക്ക് എസ് എം എസ് മുഖേന ലഭിക്കാൻ ഉപഭോക്താക്കള്‍ക്ക് www.kseb.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് സ്വമേധയാ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts