Your Image Description Your Image Description

ഞായറാഴ്ച ആരംഭിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 7 നു വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. ഇത്തവണ ആരൊക്കെയാകും ബിഗ്‌ബോസ് വീട് ഭരിക്കാൻ പോകുന്നതെന്നും എന്തൊക്കെ പ്രത്യേകതകളാണ് ഈ സീസണിൽ ഉള്ളതെന്നും അറിയാൻ ഓരോ പ്രേക്ഷകരും ആകാംക്ഷയിലാണ്. ഗ്രാന്‍ഡ് മെഗാ ലോഞ്ച് എപ്പിസോഡോടെ ആരംഭിക്കുന്ന പുതിയ സീസണിൽ ഹൗസിലും മത്സരങ്ങളിലുമൊക്കെ നിരവധി പ്രത്യേകതകളാണുള്ളത്. ബിഗ്‌ബോസ് കാണുന്നതിന് മുന്നേ പ്രേക്ഷകർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ആദ്യമായി സ്വന്തം ഫ്ലോറില്‍ ചിത്രീകരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഇതായിരിക്കും. മുന്‍ സീസണുകളില്‍ നേരത്തെ അവസാനിച്ച മറുഭാഷാ ബിഗ് ബോസ് സീസണുകളുടെ ഹൗസിന്‍റെ ഫ്ലോറില്‍ തന്നെയാണ് ഡിസൈനില്‍ മാറ്റം വരുത്തി മലയാളം ബിഗ് ബോസ് നടത്തിയിരുന്നത്.

വിശാലമായ ലോണ്‍, ഭംഗിയുള്ള ഡൈനിംഗ് ഹാൾ, എല്ലാ സംവിധാനങ്ങളുമുള്ള അടുക്കള, ആഡംബര ലിവിംഗ് റൂം, മനോഹരമായ ബെഡ്റൂമുകൾ, നിഗുഢതയേറിയ കൺഫെഷൻ റൂം തുടങ്ങി ബിഗ് ബോസ് ഹൗസ് തന്നെ ഇത്തവണ ഒരു ദൃശ്യവിസ്മയം ആയിരിക്കുമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.

ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പരീക്ഷണങ്ങളാണ് ഈ സീസണിൽ മത്സരാർത്ഥികൾ നേരിടുക. കൂടുതൽ കഠിനമായ ടാസ്ക്കുകളും ബുദ്ധി ഉപയോഗിച്ച് നടത്തേണ്ട നീക്കങ്ങളും ഉയർന്ന നിലവരമുള്ള മത്സരവുമൊക്കെ ഈ സീസണിന്റെ ഹൈലൈറ്റുകൾ ആയിരിക്കുമെന്നും ടീം അറിയിക്കുന്നു.

‘ഏഴിന്‍റെ പണി’ എന്നാണ് പുതിയ സീസണിന്‍റെ ടാഗ് ലൈന്‍. പാരമ്പരാഗത ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തി, പ്രേക്ഷകന്റെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയ മാറ്റങ്ങളും തന്ത്രപരമായ കളികളും കളിക്കാരും അപ്രതീക്ഷിതമായ ടാസ്ക്കുകൾ തുടങ്ങിയവ എല്ലാം ഉൾപ്പെടുത്തി പുതിയ രൂപത്തിലാവും സീസണ്‍ 7 എത്തുക. ഓഗസ്റ്റ് 3 ഞായറാഴ്ച രാത്രി 7 ന് ലോഞ്ചിംഗ് എപ്പിസോഡില്‍ മോഹൻലാൽ ബിഗ് ബോസിലെ മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നും ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9 മണിക്കും ആയിരിക്കും ബിഗ്‌ബോസ് പ്രക്ഷേപണം.

ബിഗ് ബോസ് മല്ലു ടോക്സിന്‍റേ ലാസ്റ്റ് പ്രെഡിക്ഷൻ ലിസ്റ്റിലും ഒപ്പം വെയ്റ്റിം​ഗ് ലിസ്റ്റിലും ഉള്ളവർ ആരൊക്കെയെന്ന് നോക്കാം.

ബിബി മലയാളം സീസൺ 7 അവസാന പ്രെഡിക്ഷൻ ലിസ്റ്റ്

ഷാനവാസ്- നടൻ(രുദ്രൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയൻ)

രേണു സുധി- സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി നിൽക്കുന്നയാൾ

വിശ്വ മ്യൂസിക്- റാപ്പർ

രേഖ രതീഷ്- അഭിനേത്രി

ആദില, നൂറ- ലെസ്ബിയൻ കപ്പിൾ

അനുമോൾ- അഭിനേത്രി

ജിഷിൻ മോഹൻ- നടൻ

മുൻഷി രഞ്ജിത്ത്- നടൻ

അക്ബർ ഖാൻ- ​ഗായകൻ

അപ്പാനി ശരത്ത്- നടൻ

അഭിശ്രീ- നടൻ

ബിന്നി സെബാസ്റ്റ്യൻ- നടി

റാണിയ റാണ- പ്രിൻഡ് ആന്റ് ഫാമിലി താരം

മാധവ് നായകർ- ​ഗായകൻ

കലാഭവൻ സരിക- അഭിനേത്രി, ​ഗായിക

ആര്യൻ- മോഡൽ, നടന്ഡ

ബിൻസി- റേഡിയോ ജോക്കി

ഒണിയൽ സാബു- ഫുഡ് വ്ലോ​ഗർ, ആർട്ടിസ്റ്റ്

ദീപക് മോഹൻ- സ്റ്റാന്റ് അപ്പ് കൊമേഡിയൻ

നിവീൻ- സ്റ്റൈലിഷ്, ഫാഷൻ കൊറിയോ​ഗ്രാഫർ

ബബിത ബാബി- ഇൻഫ്ലുവൻസർ

വെയ്റ്റിം​ഗ് ലിസ്റ്റ് പ്രെഡിക്ഷ

അവന്തിക മോഹൻ(നടി), ശാരിക(അവതാരക), ബിനീഷ് ബാസ്റ്റിൻ, ആദിത്യൻ ജയൻ, റോഹൻലോണ(അവതാരകൻ), അഞ്ജലി(മുൻ ആർജെ, ഇൻഫ്ലുവൻസർ), അമൃത നായർ(നടി), അമയ പ്രസാദ്(ട്രാൻസ് വുമൺ, അഭിനേത്രി), ജാസി, മാഹി മച്ചാൻ, ഇഷാനി ഇഷ.

Related Posts