Your Image Description Your Image Description

ഒരു രണ്ടു വര്ഷം മുൻപ് യുവാക്കൾക്കിടയിൽ വൈറലായ ഒരാൾ ആയിരുന്നു ഡോക്ടർ റോബ്ബിന്. പെട്ടെന്ന് ദേഷ്യം വരുന്ന, അലറി കൊണ്ട് മാത്രം ഇമോഷൻസ് പങ്കു വയ്ക്കുന്ന റോബിനെ അവർ നെഞ്ചൊടാണ് ചേർത്തുവെച്ചത്. എന്നാൽ അതൊക്കെ വെറും അഭിനയം മാത്രമായിരുന്നു മക്കളെ. ഇത് പറയുന്നത് വേറെ ആരുമല്ല നമ്മുടെയെല്ലാം പ്രിയപ്പെട്ട ഡോക്ടർ റോബിൻ തന്നെ ആണ്.
ബിഗ് ബോസ് മലയാളം താരമായ റോബിൻ രാധാകൃഷ്ണന്റേയും സംരഭക ആരതി പൊടിയുടേയും വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹത്തിന് പിന്നാലെ ഇരുവരുടേയും ഹണിമൂൺ യാത്രകളും ആഘോഷങ്ങളും ആരാധകർ ഏറ്റെടുത്തു. ഹണിമൂൺ ആഘോഷിക്കാൻ 24 രാജ്യങ്ങളിലേക്ക് പോകും എന്നായിരുന്നു റോബിൻ ആരാധകരോട് പങ്കുവെച്ചത്. എന്നാൽ ആദ്യ രാജ്യം സന്ദർശിച്ച് കഴിഞ്ഞപ്പോൾ തന്നെ അടുത്ത യാത്ര റോബിനും ആരതിയും ഉപേക്ഷിച്ചു. റോബിന് ആരോഗ്യകരമായ പ്രശ്നങ്ങൾ നേരിട്ടതിനാലാണ് യാത്ര മാറ്റിവെച്ചത് എന്നായിരുന്നു താരങ്ങൾ അറിയിച്ചത്. ഇപ്പോഴിതാ അന്ന് എന്താണ് സംഭവിച്ചതെന്നും ബിഗ്‌ബോസിന്‌ ശേഷം എന്താണ് സംഭവിച്ചതെന്നും പറയുകയാണ് റോബിൻ.
കുട്ടിക്കാലത്ത് തന്നെ ഹണിമൂണിന് പോകണമെന്നൊക്കെ റോബിന് വലിയ ആഗ്രഹമായിരുന്നത്രെ. വിവാഹം കഴിക്കുമ്പോൾ തങ്ങളെ സ്പോൺസർ ചെയ്ത് യാത്രകൾക്കൊക്കെ കൊണ്ടുപോയാൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്, ബിഗ് ബോസിന് മുൻപാണ് ഇങ്ങനെ ചിന്തിച്ചത്. ആ ആഗ്രഹമാണ് സാധിച്ചത്. രണ്ട് വർഷം കൊണ്ട് 24 രാജ്യങ്ങളാണ് കവർ ചെയ്യുന്നത്. അതിൽ ഒരു രാജ്യം ഇപ്പോൾ തന്നെ കഴിഞ്ഞു, അസൈർബൈജാൻ. അതിനുശേഷം ബാലി പോകാനുള്ള ടിക്കറ്റൊക്കെ എടുത്തതാണ്. കൊവിഡിന് ശേഷം പ്രതിരോധശേഷിയൊക്കെ കുറഞ്ഞു. മെഡിക്കേഷൻ എടുത്താലും പ്രശ്നമാണ്. കഫത്തിൽ ബ്ലഡ് വരുന്ന സിറ്റുവേഷനായപ്പോൾ ഹോസ്പിറ്റലിൽ പോയി പരിശോധിച്ചപ്പോഴാണ് ന്യുമോണിയയുടെ ആദ്യ സ്റ്റേജാണെന്ന് അറിഞ്ഞത്. അങ്ങനെ ആ യാത്ര ഡ്രോപ്പ് ചെയ്തു.
ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോയൊന്നും ഇടേണ്ടെന്ന് കരുതിയതാണ്. എന്നാൽ ബാലിയിൽ പോകുന്നുവെന്ന് സ്റ്റോറിയൊക്കെ ഇട്ട് പിന്നെ അസുഖമായത് പറയാതിരിക്കുമ്പോൾ കഥ ഉണ്ടാക്കിയതാണെന്ന് തോന്നും. അതുകൊണ്ടാണ് ആ വീഡിയോ ഇട്ടത്. കോമൺസെൻസില്ലാത്ത ആളുകൾ കരുതുന്നത് രണ്ട് വർഷത്തേക്ക് പൂർണമായും ഹണിമൂൺ ആണെന്നാണ്. അങ്ങനെയല്ല. രണ്ട് വർഷത്തിനുള്ളിൽ 24 രാജ്യം പോയി തീർക്കുമെന്നാണ് ഞാൻ പറഞ്ഞത്.
വിവാഹത്തിന് ശേഷം ലൈഫിൽ വന്ന ഏറ്റവും വലിയ മഠം കാര്യങ്ങൾ നിയന്ത്രിക്കാൻ പഠിച്ചു എന്നത് തന്നെയാണ്.
ഭയങ്കര ദേഷ്യപ്പെട്ടിരുന്ന, അഗ്രസീവ് ആയിരുന്ന റിയാക്ട് ചെയ്തിരുന്ന രീതിയൊക്കെ കുറഞ്ഞു. എല്ലാത്തിനും നിയന്ത്രണം ഉണ്ട്. പ്രായം ആകുമ്പോൾ സ്വാഭാവികമായും നിയന്ത്രണം വരുമല്ലോ റോബിൻ പറയുന്നു.
ബിഗ് ബോസിന് മുൻപ് വളരെ സൈലന്റ് ആയിരുന്ന ആളാണ് റോബിൻ . അധികം ടാലന്റ് ഇല്ലാത്ത ഒരാൾ. എന്നാൽ പരമാവധി പ്രശസ്തി, അതുമാത്രമായിരുന്നു ആഗ്രഹം. ബിഗ് ബോസ് കഴിഞ്ഞാൽ കിട്ടുന്ന പ്രശസ്തി ഒരു വർഷം അതുപോലെ നിലനിർത്തണമെന്ന് ആഗ്രഹിചത്ത് കൊണ്ട് തന്നെ പല രീതിയിൽ പല കാര്യങ്ങളും ചെയ്തു. കണ്ടന്റിന് വേണ്ടി തന്നെ ചിലത് ചെയ്തിട്ടുമുണ്ട്. റിയൽ ലൈഫും റീൽ ലൈഫും വേറെയാണ്. ഈ പ്രശസ്തിക്കെല്ലാം താൻ തന്നോട് തന്നെയാണ് കടപ്പെട്ടിരിക്കുന്നത് എന്ന് പറയുന്നു റോബിൻ . ഇപ്പോൾ കൂടെ സപ്പോർട്ട് സിസ്റ്റം ആയി പൊടി കൂടി വന്നു. ഇത്രയും അഗ്രസീവായ ടോക്സിക് ആയ ആളെ വേണോയെന്നൊക്കെ ചോദിക്കാറുണ്ട്. സത്യം പറഞ്ഞാൽ പൊടി ഭയങ്കര പാവമാണ്. ഒന്നാമത് പൊടിക്ക് തന്നെ നന്നായി അറിയാം. താൻ ഇല്ലെങ്കിൽ കല്യാണം കഴിക്കാൻ പൊടിക്ക് വേറെ പതിനായിരം ചെക്കൻമാരെ കിട്ടും. എന്നിട്ടും പൊടി തന്നെ തിരഞ്ഞെടുത്തെങ്കിൽ തന്നിൽ എന്തോ നല്ലതുണ്ട് റോബിൻ പറയുന്നു. .

Leave a Reply

Your email address will not be published. Required fields are marked *

Related Posts